വയനാട് അമ്പലവയൽ കൊലപാതകം: മൊബൈൽ ഫോണും കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി കണ്ടെത്തി
വയനാട്: വയനാട് അമ്പലവയലിൽ ഇന്നലെ നടന്ന കൊലപാതകത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊലപാതകത്തിൽ ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. മുഹമ്മദിന്റെ വീട്ടിന്റെ പരിസരത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്.
ഇയാളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് എന്നിവയാണ് ഇപ്പോൾ തെളിവുകളായി കിട്ടിയിരിക്കുന്നത്.
ഇവയ്ക്ക് പുറമെ കൊലപാതകത്തിന് ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. കേസിലെ തെളിവെടുപ്പിനായി കനത്ത പൊലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെൺകുട്ടികളെയും കൊലപാതകം നടന്ന അമ്പലവയലിലെ വീട്ടിലെത്തി തെളിവെടുപ്പിച്ചത്.
തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും മുഹമ്മദിന്റെ വലതു കാല്‍ മുറിച്ച് മാറ്റാൻ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തി. ഇയാളുടെ മൊബൈൽ ഫോണും പരിശോധനയിൽ കണ്ടെത്തി. കൊല നടത്തി മുറിച്ചു മാറ്റിയ വലതു കാൽ അമ്പലവയൽ ടൗണിന് അടുത്തുള്ള മാലിന്യ പ്ലാന്റിന്റെ സമീപവും മൊബൈൽ ഫോൺ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. പെൺകുട്ടികളെ പുറത്ത് നിർത്തി ആദ്യം അമ്മയെ വീട്ടിലേക്ക് കൊണ്ടു പോയാണ് പോലീസ് തെളുവുകൾ ശേഖരിച്ചത്.
ഇന്നലെയാണ് 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയില്‍ പോലീസ് കണ്ടെത്തിയത്. വയനാട് അമ്പലവയലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഇന്നലെ പൊലീസിൽ കിഴടങ്ങിയിയിരുന്നു. അമ്പലവയൽ സ്വദേശി മുഹമ്മദാണ് (68) കൊലപാതത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ
വീടിന് സമീപത്ത് ഉളള പറമ്പിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികൾ കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു. അമ്മയെ ഉപദ്രവിച്ചതിന് പിന്നാലെ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. ഉപദ്രവം സഹിക്കാതെ ഉള്ള കൊലപാതകം ആണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി കൊലപാതകം നടത്താൻ ആകില്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ പറഞ്ഞിരുന്നു. തന്‍റെ സഹോദരനും മകനും ആണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് ഇവരുടെ ആരോപണം. മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണ്. മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നില നിന്നിരുന്നു എന്നും മുഹമ്മദിന്റെ ഭാര്യ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വയനാട് അമ്പലവയലിൽ മുഹമ്മദിനെ കൊലപ്പെടുത്തിയത് അമ്മയും രണ്ട് പെൺമക്കളും ചേർന്നാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. അര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു നിന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും 68 വയസുകാരനായ മുഹമ്മദും തമ്മിൽ ഉന്തും തള്ളും ഉണ്ടായി എന്നാണ് മൊഴി. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെൺകുട്ടികൾ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു.