Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിട്ടിയത് ചേച്ചിയുടെ കഴുത്തും കാലും മാത്രം, തിരിച്ചറിഞ്ഞത് താലിച്ചരട് കണ്ട്'; നടുക്കുന്ന കാഴ്ചകള്‍

വയനാട്: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കഴിഞ്ഞ ദിവസമുണ്ടായത്. ഒരു ഗ്രാമത്തെയൊന്നാകെ തൂത്തെറിഞ്ഞ ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടവരുടെ വേദന മാത്രമാണ് അവശേഷിക്കുന്നത്. ഇത്തരത്തില്‍ തന്റെ കുടുംബത്തിലെ എല്ലാവരേയും നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ രമേശ് എന്ന യുവാവ്.

തന്റെ അച്ഛന്‍, അമ്മ, സഹോദരിമാര്‍, അനിയന്‍മാര്‍, അളിയന്‍, അച്ചമ്മ എന്നിവരെല്ലാം നഷ്ടപ്പെട്ടു എന്ന് രമേശന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. രമേശനും ഒരു സഹോദരനും സഹോദരിയുടെ മകളും മാത്രമാണ് ഇനി അവശേഷിക്കുന്നത്. രമേശന്‍ ചെന്നൈയിലും സഹോദരന്‍ ഗള്‍ഫിലും ജോലി ചെയ്യുകയാണ്. സംഭവസമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. സഹോദരിയുടെ മകളെ രക്ഷാപ്രവര്‍ത്തകര്‍ ദുരന്തസ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രമേശന്റെ പ്രതികരണം ഇങ്ങനെയാണ്...

Landslide

'പുഞ്ചിരിമട്ടത്താണ് ഞങ്ങളുടെ വീട്. അവിടെ ഇനി ഒന്നും ബാക്കിയില്ല. ആ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്നു ഞങ്ങളുടേത്. ഇപ്പോള്‍ ആ വീട് തന്നെയില്ല. അപകട സമയത്ത് അച്ഛന്‍, അമ്മ, അനിയന്‍മാര്‍, ഒരു അനിയന്റെ ഭാര്യ, അച്ഛമ്മ, ചെറിയ പെങ്ങള്‍, ചേച്ചി, കുട്ടി എന്നിവരൊക്കെയുണ്ടായിരുന്നു. അച്ഛന്റേയും അമ്മയുടേയം ബോഡി കിട്ടി. ഒരു അനിയന്റെ ബോഡിയുടേയും കിട്ടി.

ഇനി കണ്ടെത്താനുള്ളത് മൂത്ത അനിയന്‍, ചെറിയ പെങ്ങള്‍, അച്ചമ്മ, അളിയന്‍ എന്നിവരേയാണ്. എന്റേ ചേച്ചിയുടെ കാലും കഴുത്തും മാത്രമാണ് കിട്ടിയത്. തലയില്ല, താലിച്ചരട് കണ്ടാണ് ചേച്ചിയാണ് എന്ന് തിരിച്ചറിഞ്ഞത്. ഞാന്‍ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ അനിയന്‍ ഗള്‍ഫിലാണ്. അവനും ഇവിടെ എത്തിയിട്ടുണ്ട്. ഓരോ ബോഡി കാണുമ്പോഴും തലകറക്കം വരികയാണ്.

ഞങ്ങളുടെ വീടിന് കുറച്ച് മുകളിലായി താമസിക്കുന്ന സുജി അണ്ണന്‍ മാത്രമെ ബാക്കിയുള്ളൂ. വേറെയാരുമില്ല. അടുത്തടുത്ത് വീടുകള്‍ ഉള്ള സ്ഥലമാണ്. ഇപ്പോള്‍ ഒന്ന് പോലും ബാക്കിയില്ല. വീടിന്റെ തൊട്ടടുത്ത് വലിയൊരു റിസോര്‍ട്ടുണ്ട്. മിനിയാന്ന് ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എല്ലാവരും എസ്‌റ്റേറ്റ് പാടിയില്‍ നിന്നതാണ്. അച്ഛനും അനിയനും വീട്ടില്‍ തന്നെ നിന്നു. അടിവാരത്ത് ചെറിയച്ഛനും മേമയും ഉണ്ട്.

അവരാണ് എന്നെ വിളിച്ച് അറിയിക്കുന്നത്. ഞാന്‍ വരുന്നതിന് മുന്‍പ് തന്നെ അച്ഛന്റേയും അമ്മയുടേയും അനിയന്റേയും ബോഡി സംസ്‌കരിച്ചിരുന്നു. എന്റെ പെങ്ങടെ കുട്ടി മാത്രം ജീവനോടെയുണ്ട്,' രമേശന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+