Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുള്‍പൊട്ടല്‍: അതിദയനീയം, മരങ്ങള്‍ക്കിടയില്‍ മൃതദേഹാവശിഷ്ടങ്ങളെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിഭീകരമാണ് എന്ന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വളരെ വേദനയുണ്ടാക്കുന്ന കാഴ്ചകളാണ് ഇവിടെ കാണുന്നത് എന്നും മരണസംഖ്യ ഉയരാനാണ് സാധ്യത എന്നും റഫീഖ് പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരങ്ങള്‍ക്കും പാറക്കെട്ടുകള്‍ക്കുമിടയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്ന സാഹചര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'മുണ്ടക്കൈയിലെ ദുരിതബാധിത സ്ഥലത്തിനോട് ചേര്‍ന്നാണ് നിലവില്‍ ഞാനുള്ളത്. വളരെ ദയനീയമാണ് ഇവിടത്തെ അവസ്ഥ. ഒരുപാട് പേര്‍ക്ക് അപായം സംഭവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും അടക്കം എല്ലാ സേനകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ജില്ല കളക്ടര്‍ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. മന്ത്രിമാര്‍ ഉടനെ എത്തും എന്ന് അറിയിച്ചിട്ടുണ്ട്,' റഫീഖ് പറഞ്ഞു.

landslide

ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയാണ്. രക്ഷാപ്രവര്‍ത്തകരില്‍ കുറച്ച് പേര്‍ക്ക് മുണ്ടക്കൈയിലെ ദുരിതബാധിത സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ അവരെ താഴേക്ക് കൊണ്ടുവരാനുള്ള അത്രയും ആള്‍ക്കാര്‍ക്ക് എത്താനായിട്ടില്ല. മാത്രമല്ല സുരക്ഷിതമായ വഴിയുമില്ല. അവരെ അവിടെ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു.

ഇവരെ താഴേക്ക് എത്തിക്കുക എന്നതില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. നേരത്തേത് പോലെ ശക്തമല്ലെങ്കിലും മഴ ഇപ്പോഴും തുടരുകയാണ്. വെള്ളവും മണ്ണും വലിയ ശക്തിയില്‍ വന്ന് പതിക്കുകയായിരുന്നു എന്ന് ഇവിടെ നിന്ന് മനസിലാകുന്നുണ്ട്. മരങ്ങളൊക്കെ കടപുഴകി വന്നു. മരങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത എന്നും റഫീഖ് പറഞ്ഞു.

അതേസമയം പ്രതികൂല കാലാവസ്ഥയും സഞ്ചാര മാര്‍ഗങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നുണ്ട്. ദുരന്തത്തില്‍ കുട്ടികളടക്കം 36 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരല്‍മലയോട് ചേര്‍ന്നുള്ള പ്രദേശത്താണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വെള്ളാര്‍മല സ്‌കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് കുത്തിയൊലിച്ച് പുഴ ഒഴുകുന്നത്. സ്‌കൂളിന്റെ വശത്ത് കൂടെ ഒഴുകിയിരുന്ന പുഴയാണ് ഇപ്പോള്‍ സ്‌കൂള്‍ ഗ്രൗണ്ടിലൂടെ പരന്നൊഴുകുന്നത്.

നിരവധി വീടുകള്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണ ഉരുള്‍പൊട്ടിയത്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+