വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കനത്തമഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ വയനാട്ടിലെ കര്‍ഷകരുടെ വിളകള്‍ പൂര്‍ണമായി നശിച്ചുകഴിഞ്ഞു. എക്കാലത്തെക്കാളും വലിയ ദുരിതമാണ് ഇപ്പോള്‍ വയനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. വിള നശിച്ചവരും, ഉള്ള ഉല്പന്നങ്ങള്‍ക്ക് വിലയില്ലാതെയും കര്‍ഷകര്‍ കഷ്ടപ്പെടുമ്പോഴാണ് ധനകാര്യ സ്ഥാനങ്ങള്‍ ജപ്തി നടപടികളുമായി മുന്നോട്ടുവരുന്നത്.

സാമ്പത്തിക പരാദീനതകളാല്‍ വീര്‍പ്പുമുട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ജപ്തിഭീഷണിയുമായി വരുന്ന നടപടി അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കെതിരെയുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണം. ദുരിതമനുഭലിക്കുന്ന കര്‍ഷകര്‍ക്കായി കടാശ്വാസം പ്രഖ്യാപിക്കണം.

farmersrelief-1

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം വേഗത്തിലാക്കണമെന്നും, കൃഷി നശിച്ച എല്ലാ കര്‍ഷകര്‍ക്കും പത്ത് കിലോ അരിയും ഓണകിറ്റും അനുവദിക്കണമെന്നും ഫാര്‍മേഴ്‌സ റിലീഫ് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ പദ്ധതി തയ്യാറാക്കി മുന്നോട്ടുവരണമെന്നും, അടിയന്തര നടപടിയുണ്ടായില്ലങ്കില്‍ പ്രത്യക്ഷ സമരപാടികളുമായി മുന്നോട്ട് പോകുമെന്നും സ്വതന്ത്ര കര്‍ഷക സംഘടനകളുടെ യോജിച്ചുള്ള പ്രക്ഷോഭത്തിന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ, സംസ്ഥാന ട്രഷറര്‍ ടി.ഇബ്രായി. ,സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍. മുകുന്ദന്‍, സംസ്ഥാന സമിതി അംഗം ഒ.ആര്‍. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News about farmers relief forum press conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X