വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ക്വാറികള്‍ തുറക്കാന്‍ നടപടിയില്ല: ഉടമകള്‍ തിരുവോളനാളില്‍ പട്ടിണിസമരം നടത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ നൂറ് കണക്കിന് ക്വാറി പ്രവര്‍ത്തകര്‍ തിരുവോളനാളില്‍ വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ പട്ടിണിസമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ മറ്റ് ജില്ലകളിലെ ക്വാറി ഉടമകളുടെ കുഴലൂത്തുകാരാവരുത്.

ജില്ലയില്‍ ക്വാറികള്‍ തുറന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് കൊട്ടിഘോഷിക്കുന്നലര്‍ കോഴിക്കോട്-കണ്ണൂര്‍ ജില്ലകളില്‍ നിന്നും ക്വാറി ഉല്പന്നങ്ങള്‍ ചുരം കയറിയെത്തുന്നതിനെ ന്യായീകരിക്കുകയാണ്. ജില്ലയില്‍ 70 രൂപക്ക് വിറ്റിരുന്ന എം സാന്റ് ഇപ്പോള്‍ യാര്‍ഡുകളില്‍ 32 രൂപക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇത് പച്ചക്കള്ളമാണ്. യാര്‍ഡുകളില്‍ അര ഇഞ്ച് മെറ്റലിന് 58 രൂപയും ക്രഷറില്‍ 32 രൂപയുമാണ് വില. യാര്‍ഡുകളില്‍ എം സാന്റിന് 90 രൂപയും, ക്രഷറില്‍ 55 രൂപയുമാണുള്ളത്. അടിത്തറ പണിയാനുപയോഗിക്കുന്ന ബോളറിന് വയനാട്ടില്‍ 150 അടിക്ക് 3500 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 8500 രൂപയായി ഉയര്‍ന്നു. അതിന്റെ പകുതി വിലക്ക് നല്‍കാമെന്ന വാഗ്ദാനം പാലിക്കും.

pressclub

12 ആളുകള്‍ ഉരുള്‍പൊട്ടലില്‍ മരിച്ച കോഴിക്കോട് ജില്ലയില്‍ ക്വാറികള്‍ നടത്തുന്നതിന് പ്രകൃതി സ്‌നേഹികള്‍ക്ക് ഒരുതരത്തിലുള്ള എതിര്‍പ്പുമില്ല. 50 ടണ്‍ ഭാരവണ്ടികള്‍ പുറത്തുവിടുന്ന പുക ജില്ലയില്‍ മുഴുവന്‍ ക്വാറികളും നടത്തുന്നതിനേക്കാള്‍ പ്രകൃതിക്ക് ദോഷകരമാണ്. 10 സെന്റ് സ്ഥലത്ത് നടക്കുന്ന യാര്‍ഡുകളില്‍ പതിനായിരം ടണ്‍ ഭാരം നിക്ഷേപിക്കുന്നതില്‍ പരിസ്ഥിതി സ്‌നേഹികള്‍ പ്രതികരിക്കുന്നില്ല. അമിതഭാരം കയറ്റിയ ടോറസുകള്‍ കയറി ചുരംറോഡുകള്‍ തകര്‍ന്നാല്‍ വയനാട് ഇനിയും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകും. അമ്പലവയല്‍ പ്രദേശത്ത് ക്വാറിയുടമകള്‍ 2.7 കോടി റോയല്‍റ്റി അടക്കാനുണ്ടെന്നതും പച്ചക്കള്ളമാണ്. ഉത്തരവില്‍ വന്ന പിശക് മൂലമാണ് 2.7 കോടിയായത്. ഹൈക്കോതി ഉത്തരവ് പ്രകാരം അത് പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥസംഖ്യ 68 ലക്ഷം മാത്രമായിരുന്നു. അത് പൂര്‍ണമായും അടച്ചുതീര്‍ത്തുവെന്നും ജില്ലാപ്രസിഡന്റ് എം കെ ജോര്‍ജ്, ജോണ്‍സണ്‍ പൂവയ്ക്കല്‍, ഷിനു പുല്‍പ്പള്ളി, യൂസഫ് അമ്പലവയല്‍, പി വി പീറ്റര്‍, നാസര്‍ പയന്തോത്ത്, ജോജോ മാനന്തവാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Wayanad
English summary
Wayanad Local News about quarry issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X