വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ കുറഞ്ഞിട്ടും ദുരിതമൊഴിയുന്നില്ല: വെള്ളാരംകുന്നില്‍ മണ്ണിനടിയില്‍പ്പെട്ടയാള്‍ മരിച്ചു, അഞ്ച് മരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മഴ കുറഞ്ഞിട്ടും വയനാട്ടിൽ ദുരിതമൊഴിയുന്നില്ല | Oneindia Malayalam

കല്‍പ്പറ്റ: വയനാട്ടില്‍ മഴ കുറഞ്ഞിട്ടും ദുരിതമൊഴിയുന്നില്ല; വൈത്തിരിയില്‍ കെട്ടിടം തകര്‍ന്നുവീണു.വെള്ളാരംകുന്നില്‍ ഇന്നലെ മണ്ണിടിച്ചില്‍ മണ്ണിനടിയില്‍പ്പെട്ട മേപ്പാടി സ്വദേശി ഷൗക്കത്തിലെ ഇന്ന് ജീവനോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഉച്ചക്ക് 12.15 ഓടെയാണ് ഷൗക്കത്തലിയെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തത്. ആദ്യം മരിച്ചെന്ന് കരുതിയെങ്കിലും പിന്നീട് നേരിയ അനക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

vythiribuildingcollapse-

ഇന്നലെ മക്കിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ റസാക്ക്, ഭാര്യ സീനത്ത്, വൈത്തിരിയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ലില്ലി എന്നിവര്‍ മരിച്ചിരുന്നു. ഇതോടെ മഴക്കെടുതിയില്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം നാലായി. പനമരത്തും, പുതുശ്ശേരിക്കടവിലും വെള്ളമിറങ്ങെതെ ജനം ദുരിതത്തിലാണ്. റോഡുകളുടെ സ്ഥിതിയും ശോചനീയാവസ്ഥയില്‍ തുടരുകയാണ്.

shaukkathali-1

വെള്ളമുണ്ട നിരവില്‍പ്പുഴ റൂട്ടില്‍ മക്കിയാടിനടുത്ത് ചീപ്പാട് വെള്ളപ്പൊക്കത്തില്‍ മെയിന്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇതുവഴിയുള്ള ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. കുറ്റ്യാടി ചുരം വഴി കടന്നുപോകേണ്ട വാഹനങ്ങളും ഇതിലെ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാഗം വെള്ളത്തിനടിയിലായിരുന്നു. വെള്ളമിറങ്ങിയതോടെയാണ് റോഡ് ഇടിഞ്ഞത്. മഴകുറഞ്ഞിട്ടും പനമരത്ത് ജലനിരപ്പ് ഉയരുകയാണ്. ചേകാടി പാലം അപകടാവസ്ഥയിലായതോടെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുല്‍പ്പള്ളി-തിരുനെല്ലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായത്.

vellaramkunnulandsliding-

പുതുശ്ശേരിക്കടവ് പ്രദേശം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഏതാനം കുടുംബങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി തവണ അറിയിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ആരുമെത്തിയില്ലെന്ന പരാതിയും ഇവിടെ നിലനില്‍ക്കുകയാണ്. വൈത്തിരി ബസ്റ്റാന്റിലെ കെട്ടിടം തകര്‍ന്നുവീണു. രണ്ട് വാഹനങ്ങള്‍ കെട്ടിടത്തിനടിയില്‍പ്പെട്ടു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ട്രാവലറും കാറുമാണ് കെട്ടിടത്തിനടിയില്‍പ്പെട്ട് കിടക്കുന്നത്. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാം നിലയിലെ നാല് കടകളും എ ടി എം കൗണ്ടറും, ശൗചാലയവും, പണി പൂര്‍ത്തിയായ കമ്മ്യൂണിറ്റിഹാളുമായിരുന്നു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. കെട്ടിടം തകര്‍ന്നതോടെ മുകള്‍ഭാഗത്തുള്ള മൂന്ന് വീടുകളും, മദ്രസയും, അംഗന്‍വാടികെട്ടിടവും അപകടഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് കെട്ടിടം തകര്‍ന്നത്.

<br> ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും തുറന്നു; ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പെരിയാറിലേക്ക്
ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും തുറന്നു; ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പെരിയാറിലേക്ക്

Wayanad
English summary
Wayanad Local News about rain latest updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X