വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: വയനാട്ടില്‍ നിന്നും ശേഖരിച്ചത് 530.63 ടണ്‍ അജൈവ മാലിന്യം; ക്ലീന്‍കേരള മിഷന്‍ സംസ്‌ക്കരിക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായിരുന്ന വയനാട്ടില്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും ശേഖരിച്ചത് 530.63 ടണ്‍ അജൈവമാലിന്യങ്ങള്‍. ഈ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ക്ലീന്‍ കേരള മിഷന് കൈമാറി. ഈമാസം ഒന്നിന് കമ്പളക്കാട് ബസ്റ്റാന്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറാണ് ആദ്യലോഡ് ഫ്ളാഗ് ഓഫ് ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 77 ലോഡ് മാലിന്യങ്ങള്‍ ജില്ലയില്‍ നിന്നും കൈമാറിക്കഴിഞ്ഞു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണ ത്തോടുകൂടി ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 21580 കിലോ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. മുളളന്‍ക്കൊല്ലി-5980, നെന്മേനി-19310, നൂല്‍പ്പുഴ-8290 , പൂതാടി-53205, പുല്‍പ്പള്ളി- 8390, വെളളമുണ്ട-6335, പനമരം-11955, തിരുനെല്ലി-6580, തൊണ്ടര്‍നാട്-8105, തവിഞ്ഞാല്‍-6000, എടവക-5710, കോട്ടത്തറ-21780, മേപ്പാടി-19135, മൂപ്പൈനാട്-22950, വൈത്തിരി-22560, പൊഴുതന-26730, കണിയാമ്പറ്റ-134725, മുട്ടില്‍-18820, തരിയോട്-29325, പടിഞ്ഞാറത്തറ-7875, വെങ്ങപ്പള്ളി-8110, മീനങ്ങാടി-8415, സുല്‍ത്താന്‍ ബത്തേരി നഗരസഭ-48770 എന്നിങ്ങനെയാണ് മാലിന്യശേഖരണത്തിന്റെ കണക്കുകള്‍.

cleanwayand

ജില്ലയിലെ 24 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നാണ് ഇത്രയും മാലിന്യം ശേഖരിച്ചത്. ആഗസ്റ്റ് 30ന് നടത്തിയ മിഷന്‍ക്ലീന്‍ വയനാട് ശുചീകരണ യജ്ഞത്തിലൂടെയാണ് മാലിന്യശേഖരണം നടന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പൊതുകേന്ദ്രത്തില്‍ സൂക്ഷിക്കുകയും ഇവ ക്ലീന്‍ കേരള കമ്പനി, കേരള സ്‌ക്രാപ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്നിവ മുഖേന നീക്കം ചെയ്യുകയുമായിരുന്നു. മാനന്തവാടി, കല്‍പ്പറ്റ നഗരസഭകളില്‍ നിന്ന് ശേഖരിക്കപ്പെട്ട മാലിന്യങ്ങള്‍ നഗരസഭകളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ തന്നെയാണ് നീക്കം ചെയ്തത്.

കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിങ്ങനെ എല്ലാവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ അണിനിരന്നിരുന്നു. വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളും മാലിന്യനീക്കത്തില്‍ ഭാഗവാക്കായി. വികേന്ദ്രീകൃത മാലിന്യ ശേഖരണ സംസ്‌ക്കരണ സംവിധാനങ്ങള്‍ക്ക് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഒഴിവാക്കുന്ന അജൈവ മാലിന്യങ്ങള്‍ നിശ്ചിത യൂസര്‍ ഫീ ഈടാക്കി ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിലുള്ള ഹരിതകര്‍മ സേനകള്‍ മുഖേനയായിരിക്കും മാലിന്യങ്ങള്‍ ശേഖരിക്കുക. മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ നഗരസഭയിലും നിലവില്‍ മാലിന്യശേഖരണം നടന്നുവരുന്നുണ്ട്. ഈ വര്‍ഷം നവംബറോടെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടി പദ്ധതി നടപ്പിലാക്കും. കേന്ദ്രപദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും 20 ലക്ഷം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഴക്കെടുതി വ്യാപകമായിരുന്ന വയനാട്ടില്‍ മാലിന്യങ്ങളുടെ ഭൂരിഭാഗവും നീക്കം ചെയ്യാനായത് ഭാവിയിലുണ്ടാകാവുന്ന വന്‍ പ്രതിസന്ധിയാണ് ഒഴിവാക്കിയത്.

Wayanad
English summary
wayanad local news about roccovers 530.63 tonnes of waste after flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X