വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ദുരിതാശ്വാസം: വയനാട്ടില്‍ വിദ്യാര്‍ത്ഥികളുടെ വക ദുരിതാശ്വാസ നിധിയിലേക്ക് 28 ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയാന്തര കേരളത്തിനായി വിദ്യാര്‍ത്ഥികള്‍ സ്വരൂക്കൂട്ടിയത് 28 ലക്ഷത്തിലധികം രൂപ. രണ്ട് ദിവസങ്ങളിലായാണ് ജില്ലയിലെ എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ട് ദിവസമായി വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച തുക 28,22.470 രൂപയാണ്. ജില്ലയിലെ 345 സ്‌കൂളിലായിട്ടായിരുന്നു ധനസമാഹരണം നടത്തിയത്.

സാങ്കേതിത കാരണങ്ങളാല്‍ അഞ്ച് സ്‌കൂളുകളില്‍ നിന്നും ലഭിച്ച ധനസഹായം തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതുകൂടി കണക്കിലെടുത്താല്‍ 29 ലക്ഷം രൂപ കവിയും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കൊപ്പം അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ. സി.എസ.്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവയും ധനസമാഹരണ യജ്ഞത്തില്‍ പങ്കെടുത്തിരുന്നു. ഓരോ സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഹൈസ്‌കൂള്‍തലം വരെയുളള ക്ലാസുകളില്‍ നിന്ന് 16,58,742 രൂപയും ഹയര്‍ സെക്കന്ററി തലത്തില്‍ 11,16,728 രൂപയുമാണ് ലഭിച്ചത്.

puliyarmala-glp-1

അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ സംഭാവന 47,000 രൂപയാണ്. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് നല്‍കിയത് പെരിക്കല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്. 1,46,090 രൂപയാണ് ഇവിടെ നിന്നും ലഭിച്ചത്. തലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂള്‍-1,00210, മുളളന്‍ക്കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍-100,001, തരിയോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍-100000, മൂലങ്കാവ് ഹൈസ്‌ക്കൂള്‍-88,670, കല്‍പ്പറ്റ എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍-53,267, കാക്കവയല്‍ ഗവ. ഹൈസ്‌ക്കൂള്‍-29,280 രൂപ എന്നിങ്ങനെയാണ് കൂടുതല്‍ തുക പിരിച്ച സ്‌കൂളുകള്‍. എല്‍.പി, യു പി വിഭാഗത്തില്‍ അസംപഷന്‍ സ്‌കൂള്‍ 50,745 രൂപയും മീനങ്ങാടി എസ്പി. ആന്റ് എസ്.പി സ്‌കൂള്‍ 45006 രൂപയും വൈത്തിരി എച്ച്.ഐ.എം സ്‌കൂള്‍ 27094 രൂപയും സമാഹരിച്ച് മുന്‍നിരയിലെത്തി. പ്രളയകാലത്ത് ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് മാതൃകയായ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മാതാപിതാക്കളുടെ പിന്തുണയോടെ സഹായവുമായെത്തിയിരിക്കുന്നത്.

Wayanad
English summary
wayanad local news about students gave to 28-lakh to relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X