വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അറിവിന്റെ അക്ഷരലോകം തുറന്ന് വയനാട് ജില്ലാ പുസ്തകോത്സവത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് കല്‍പ്പറ്റയില്‍ തുടക്കമായി. വായനാദിനത്തില്‍ ആരംഭിച്ച പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സ്റ്റാളുകളുണ്ട്. അറിവിന്റെയും വിനോദത്തിന്റെയും അത്ഭുതലോകം തീര്‍ക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ വിഷയങ്ങളിലുള്ള എല്ലാവിധ പുസ്തകങ്ങളും വിലക്കിഴിലാണ് വിറ്റഴിക്കുന്നത്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലാല്‍ ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, കൈരളി ബുക്‌സ് തുടങ്ങി നാല്‍പ്പതില്‍ പരം പ്രസാധകര്‍ ഗ്രന്ഥശാലകള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക സൗജന്യ നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കും. കൂടാതെ ഗ്രന്ഥശാലകള്‍ക്ക് ആവശ്യമായ രജിസ്റ്ററുകളും യു പി സ്‌കൂള്‍, വനിത വായനമത്സരങ്ങളുടെ പുസ്തക കിറ്റും ജില്ലാ ലൈബ്രറി വികസന സമിതിയുടെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

Book festival

700 വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തിലെ കഥാപാത്രങ്ങളിലൂടെ സൈമണ്‍ ബ്രിട്ടോ എഴുതിയ നോവല്‍ മഞ്ഞു പെയ്യുന്ന ചരിത്രാങ്കം എന്ന പുസ്തകമടക്കം നാഷണല്‍ ബുക്‌സും, പെരുമാള്‍ മുരുഗന്റെ വിവാദപുസ്തകം ചിതാഗ്‌നിയുമായി പൂര്‍ണ്ണ പബ്ലിക്കേഷനും, കെ ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ തുടങ്ങി വായനക്കാരെ ആകര്‍ഷിക്കുന്ന നിരവധി പുസ്തകങ്ങളുമായി ഡി സി ബുക്‌സും, മേരി ഗബ്രിയേലിന്റെ മാര്‍ക്‌സ് കുടുംബത്തിന്റെ ജീവിത കഥ പ്രണയവും മൂലധനവും, സോവിയറ്റ് ബാലസാഹിത്യ കഥകളുടെ പുസ്തകിറ്റും ഇന്‍സൈറ്റ് പബ്ലിക്കയും മേളയില്‍ സജ്ജമാക്കിയിരിക്കുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ 1940 വരെയുള്ള വോള്യം, ശാസ്ത്ര പുസ്തകങ്ങളുടെ വിപുലമായ ശേഖരം, ഒ കെ ജോണിയുടെ കാവേരിയോടൊപ്പം എന്റെ യാത്രകള്‍, ജോണ്‍ റീഡിന്റെ പത്തുദിവസങ്ങള്‍ തുടങ്ങി വായനക്കാരനെ എല്ലാത്തരത്തിലും ആകര്‍ഷിക്കുന്ന വിവിധ പുസ്തകങ്ങളും മേളയിലുണ്ട്. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ജൂണ്‍ 19 മുതല്‍ 21 വരെയാണ് പുസ്‌കോത്സവം നടക്കുക. കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ വിശാലാക്ഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന്‍, എ കെ മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
Wayanad Local News in district book festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X