• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപില്‍ 13.916 പേര്‍; ക്ഷീരമേഖലയില്‍ 10 കോടിയുടെ നഷ്ടം; കാരാപ്പുഴ ഇടതുകര കനാല്‍ തകര്‍ന്നു

  • By desk

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ജില്ലയില്‍ പുതിയതായി 14 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. ജില്ലയിലെ 126 ദുരിതാശ്വാസ ക്യാമ്പുകളില്‍ 3768 കുടുംബങ്ങളില്‍ നിന്നായി 13,916 പേര്‍ കഴിയുന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍ വ്യക്തമാക്കി. മാനന്തവാടി താലൂക്കില്‍ 59, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ എട്ട്, വൈത്തിരി താലൂക്കില്‍ 59 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

വയനാടിൽ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യകേന്ദ്രവും വെള്ളത്തില്‍ മുങ്ങി; ഫയലുകളും മരുന്നുകളും നശിച്ചു; കോടികളുടെ നാശനഷ്ടം

മഴയ്ക്കു ശക്തി കുറഞ്ഞെങ്കിലും ജില്ല സാധാ രണ നിലയിലേക്ക് മടങ്ങി തുടങ്ങുന്നതെയുള്ളു. മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മുടക്കമില്ലാതെ ഹാജ രാകാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മൂന്നുഷട്ടറുകളും കൂടി തുറന്നത് 80 സെന്റി മീറ്ററായി നിജപ്പെടുത്തി.

Cow

മഴക്കെടുതിയില്‍ വയനാട്ടില്‍ ഇതുവരെ പത്ത് കോടിയിലധികം രൂപയുടെ നഷ്ടം ക്ഷീരമേഖലയില്‍ മാത്രമുണ്ടായതായി കണക്കുകള്‍. പശുക്കള്‍ ചത്തും, തൊഴുത്തുകള്‍ തകര്‍ന്നും, ക്ഷീരസംഘങ്ങളില്‍ വെള്ളം കയറിയും, തീറ്റപ്പുല്‍ കൃഷി നശിച്ചുമാണ് ഇത്രയധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പശുക്കളാണ് കാലവര്‍ഷക്കെടുതിയില്‍ ചത്തത്. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള പശുക്കളാണ് ചത്തത്. നൂറ് കണക്കിന് കന്നുകാലികള്‍ വെള്ളത്തില്‍ മുങ്ങി രോഗബാധിതരായി.

250 ലധികം തൊഴുത്തുകള്‍ പൂര്‍ണ്ണമായും അഞ്ഞൂറിലധികം തൊഴുത്തുകള്‍ ഭാഗികമായും നശിച്ചു.വയലുകളിലെ മുഴുവന്‍ തീറ്റപ്പുല്‍ കൃഷിയും നശിച്ചു. ക്ഷീര സംഘങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും പാല്‍ സംഭരണ - ശീതികരണ പ്ലാന്റുകളിലും വെള്ളം കയറി പാല്‍ സംഭരണം മുടങ്ങുകയും ചെയ്തു .പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട്ടില്‍ പ്രതിദിനം 2.30 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. ഇത് കഴിഞ്ഞ രണ്ട് ദിവസമായി പകുതിയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കനത്തമഴയില്‍ കാരാപ്പുഴ ഇടതുകര കനാല്‍ തകര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസമാ യി ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് കാരാപുഴ അണ കെട്ടില്‍ നിന്നും കൃഷി യിടങ്ങ ളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ഇടതുകര കനാ ലാണ് കഴിഞ്ഞ രാത്രിയില്‍ തകര്‍ന്നത്. മേപ്പാടി, മുട്ടില്‍ റോഡില്‍ വെള്ളിത്തോട് കെ. കെ.ജംഗ്ഷനിലാണ് സംഭവം. കാലവര്‍ഷക്കെടുതിയില്‍ റേഷന്‍ കാര്‍ഡു ഉള്‍പ്പെടെയുളള പ്രധാന രേഖകള്‍ നഷ്ടപ്പെട്ടവരുടെ കണക്കെടുക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം അദാലത്ത് നടത്തി രേഖകള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി അടുത്ത ആഴ്ച്ച അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന കുടുംബത്തിന് ധനസഹായമായ 3800 രൂപ നല്‍കുന്നതിനുളള പട്ടികയും ഉടന്‍ തയ്യാറാക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

Wayanad
English summary
Wayanad local news about heavy rain and natural disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X