പുറംലോകത്തെ തൊടാന്‍ 'കുറുമണി' ക്കാര്‍ക്ക് വേണ്ടത് ബോട്ടും തോണിയും: പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അതേ ആവശ്യവുമായി വീണ്ടും പ്രദേശവാസികള്‍
കല്‍പ്പറ്റ: മഴയും കെടുതിയും കുറഞ്ഞു. എന്നാല്‍ ഇപ്പോഴും വെള്ളമിറങ്ങാത്ത് നിരവധി സ്ഥലങ്ങള്‍ വയനാട്ടിലുണ്ട്. അതിലൊന്നാണ് കുറുമണി. ഭക്ഷ്യവസ്തുക്കളും, മറ്റ് അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുമായി പലരും കുറുമണിയിലെത്തുന്നുണ്ട്. അധികൃതരും ഇവിടേക്ക് സഹായമെത്തിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല കുറുമണിക്കാര്‍ക്കാവശ്യം.
ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
അവര്‍ക്ക് വേണ്ടത് ബോട്ടും തോണിയുമാണ്. പതിറ്റാണ്ടുകളായുള്ള അവരുടെ ആവശ്യം ഇപ്പോഴും അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 60,000 രൂപ വിലയുള്ള ഒരു തോണിയും ഒരു ലക്ഷം രൂപ വിലയുള്ള ഒരു ബോട്ടും ലഭിച്ചാല്‍ തീരാവുന്നതാണ് തങ്ങളുടെ താല്‍കാലിക പ്രശ്‌നമെന്ന് പ്രദേശവാസികള്‍ പറയുന്നു.

പടിഞ്ഞാറത്തറ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍പ്പെട്ട പത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കുറുമണി പ്രദേശത്ത് വെള്ളപ്പൊക്കം പതിവാണ്. മഴക്കാലമായാല്‍ വെണ്ണിയോട് ചെറിയ, വലിയ പുഴകള്‍ കരകവിഞ്ഞൊഴുകി ഇവിടം വെള്ളത്തിലാകും. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുയര്‍ത്തിയാല്‍ വെള്ളപൊക്കം രൂക്ഷമാവും.
ഈ വര്‍ഷം ഇവിടെ അഞ്ച് തവണയാണ് വെള്ളം കയറിയത്. നിലവില്‍ ജനങ്ങളെ മറുകരയിലെത്തിക്കാന്‍ സഹായിക്കുന്നത് 15 വര്‍ഷം പഴക്കമുള്ള ഒരു ഫൈബര്‍ തോണിയും, പ്രദേശവാസി സ്വന്തമായി നിര്‍മ്മിച്ച താല്‍ക്കാലിക കൊട്ടത്തോണിയുമാണ്. ഈ കൊട്ടത്തോണിയില്‍ പത്ത് പേര്‍ക്ക് കയറാം. എന്നാല്‍ ഈ യാത്ര ഒട്ടും സുരക്ഷിതമല്ല താനും.
പലപ്പോഴും ജീവന്‍ പണയം വെച്ചാണ് തോണിയാത്രയെന്ന് കുറുമണി കോളനി നിവാസികളായ വിനോദും റെനീഷും പറയുന്നു. കുറുമണിയിലെ പൂച്ചാളക്കല്‍കുന്ന് പട്ടികജാതി കോളനിയും കൊറ്റ്കുളം കോളനിയും ഉള്‍പ്പടെ 16 കുന്നുകളില്‍ താമസിക്കുന്ന 125-ലധികം കുടുംബങ്ങള്‍ക്കാണ് മഴക്കാലത്ത് സ്ഥിരമായി തോണിയുടെ ആവശ്യം. മൂന്നൂറോളം കുടുംബങ്ങള്‍ക്ക് വെള്ളപ്പൊക്കം രൂക്ഷമാകുമ്പോഴും തോണി ആവശ്യമുണ്ട്.
ഇവരില്‍ ചിലര്‍ പി.വി.സി. പൈപ്പ് കൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ജീവന്‍പണയം വെച്ചുള്ള യാത്രയാണ്. പുലിക്കാട്ട് കുന്ന്, ബാങ്ക്ക്കുന്ന്, പൂച്ചാളക്കല്‍ക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇവര്‍ തോണി തുഴയുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിയ ദുരിതാശ്വാസ സാധനങ്ങള്‍ ദിവസങ്ങളെടുത്താണ് ഇവര്‍ക്ക് തോണിയില്‍ വീടുകളിലെത്തിക്കാന്‍ സാധിച്ചത്.
കിണറുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തില്‍ തോണിയിലാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ഈ വെള്ളമെത്തിയാല്‍ മാത്രമാണ് പ്രദേശത്ത് പാചകം നടക്കുക. പ്രദേശത്തെ വീടുകള്‍ പലതും സ്ഥിതി ചെയ്യുന്നത് കുന്നിന്‍മുകളിലായതിനാല്‍ ഇവര്‍ ദുരിതാശ്വാസ ക്യാംപിലെത്താറില്ല. അതുകൊണ്ട് തന്നെ ദുരിതബാധിതരുടെ ആനുകൂല്യങ്ങളും ഇവിടുത്തുകാര്‍ക്ക് ലഭിക്കാറില്ല. കുറുമണി നിവാസികള്‍ക്ക് തോണിയപകടവും പുത്തരിയില്ല. എത്രയോ തവണ തോണി മറിയുകയും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications