തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കണം: മഹിളാ കോണ്‍ഗ്രസ് പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു
മാനന്തവാടി: മാനന്തവാടി ടൗണിലും മറ്റ് അനുബന്ധ റോഡുകളും ഉടന്‍ ഗതാഗത യോഗ്യമാക്കി മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോകാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാവാശ്യപ്പെട്ടു കൊണ്ട് മഹിളാ കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പി.ഡബ്ലു.ഡി റോഡ്‌സ് വിഭാഗം ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ ഭൂരിഭാഗം റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.
കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്, മാനന്തവാടി-നിരവില്‍പുഴ റോഡ് തുടങ്ങിയ പ്രധാനപാതകളും, ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വിവിധ റോഡുകളുമെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതായിരിക്കും ചെയ്തിരിക്കുകയാണ്. യുദ്ധകാലടിസ്ഥാനത്തില്‍ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ അപകടങ്ങളടക്കമുള്ള ദുരിതങ്ങളെ നേരിടേണ്ട സാഹചര്യമുണ്ടാവും.

ഈ അവസരത്തിലായിരുന്നു മഹിളാകോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന ഉറപ്പിന്മേല്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ സമരം പിന്‍വലിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ധര്‍ണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ഉഷാകാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലാഡീസ് ചെറിയാന്‍, ടി.ഉഷാകുമാരി, ഉഷാ വിജയന്‍, തങ്കമ്മ യേശുദാസ്, മാര്‍ഗരറ്റ് തോമസ്, ഷീജ ഫ്രാന്‍സീസ്, സ്വപ്‌ന ബിജു. ആഷാ മെജോ, ഗിരിജ, ടി.ഉഷാകുമാരി, ഉഷാ വിജയന്‍, ലിസി തോമസ്, ഗിരിജ, രത്‌നവല്ലി, കാര്‍ത്ത്യായനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications