വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിസ്ഥിതി ഭീഷണിയുയര്‍ത്തി മഞ്ഞക്കൊന്ന: കാട്ടിലെ ചെടികള്‍ ജനപങ്കാളിത്തതോടെ നശിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: പരിസ്ഥിതി ഭീഷണിയുയര്‍ത്തി വനത്തില്‍ വ്യാപകമായി മഞ്ഞക്കൊന്ന (സെന്ന) വളരുന്നു. വനപാലകരുടെ നേതൃത്വത്തില്‍ ഭീഷണിയായി മാറിയ മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വയനാട്ടിലെ മുത്തങ്ങ, കാക്കപ്പാടം വനമേഖലയിലെ രണ്ട് ഹെക്ടര്‍ സ്ഥലത്താണ് വനപാലകരുടെയും, മുത്തങ്ങ എക്കോ ഡവലപ്പ്‌മെന്റ് മെമ്പര്‍മാരുടെയും, ബീനാച്ചി ലയണ്‍സ് ക്ലബ്ബിന്റെയും, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മഞ്ഞക്കൊന്ന നശീകരണ യജ്ഞം നടത്തിയത്.

ആയിരക്കണക്കിന് തൈകളാണ് ഈ മേഖലയില്‍ വേരോടെ പിഴുതുമാറ്റിയത്. അടുത്തവര്‍ഷവും ഇതേ സ്ഥലത്ത് നശീകരണ പ്രവര്‍ത്തനം തുടരാനും പദ്ധതിയുണ്ട്.മഞ്ഞക്കൊന്നക്കൊപ്പം വിഷച്ചെടിയായ പാര്‍ത്തനീയം, അരിപ്പൂ (കൊങ്ങിണി) ചെടികളും പിഴുതുമാറ്റി. വനത്തിലെ അര്‍ബുദമെന്ന പേരിലാണ് മഞ്ഞക്കൊന്ന അറിയപ്പെടുന്നത്. വയനാട്ടില്‍ മുമ്പും നിരവധി വട്ടം മഞ്ഞക്കൊന്ന നശീകരണം നടത്തിയിരുന്നു.

wayanadforest

മഞ്ഞക്കൊന്ന പടരുന്ന ഭാഗങ്ങളില്‍ അടിക്കാടുകള്‍ വളരാറില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അര്‍ബുദകോശങ്ങള്‍ പെരുകി മനുഷ്യശരീരത്തെ ഇല്ലായ്മ ചെയ്യുന്ന അതേ രീതിയിലാണ് മഞ്ഞക്കൊന്ന് മരത്തിന്റെ വേരില്‍ നിന്ന് പൊട്ടിമുളച്ച് വ്യാപിക്കുന്നത്. വേരോടെ പിഴുതുമാറ്റിയാലല്ലാതെ ഇതിനെ നശിപ്പിക്കാനുമാവില്ല. ഒരു വര്‍ഷം നിശ്ചിതസ്ഥലത്ത് നിന്ന് വേരോടെ പിഴുതുമാറ്റിയാല്‍ അടുത്ത വര്‍ഷവും അതേ സ്ഥലത്ത് വിത്ത് വീണ് മുളക്കും. ഇതുകൊണ്ട് തന്നെ ഓരോ വര്‍ഷവും നിരന്തരമായ നശിപ്പിക്കല്‍ ഉണ്ടായാലെ മഞ്ഞക്കൊന്നയെ ഇല്ലാതാക്കാന്‍ കഴിയൂ.

വയനാട് വന്യജീവി സങ്കേതത്തിലെ മൂന്നിലൊന്ന് പ്രദേശങ്ങളില്‍ മഞ്ഞക്കൊന്ന വ്യാപിച്ചുകഴിഞ്ഞു. മരം പടരുന്ന സ്ഥലത്ത് അടിക്കാടുകള്‍ മുളക്കാത്തതിനാല്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റയടക്കം ലഭ്യമാവില്ല. ക്രമേണ കാട്ടില്‍ ഈ മരം തനിച്ചായി ഏകവൃക്ഷവനമായി കാട് നശിക്കുകയാണ് പതിവ്. പൊതുജന പങ്കാളിത്തത്തോടെയാണ് മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചത്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം വയനാട് അഡീഷണല്‍ സി എഫ് സമുദ മജുംദാര്‍ നിര്‍വഹിച്ചു. മുത്തങ്ങ റെയ്ഞ്ചര്‍ അജയഘോഷ്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wayanad
English summary
Wayanad local news senna make threat for forest life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X