വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹയര്‍ സെക്കന്ററി സ്‌കൂളുകളെ ഡിപിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിര അധ്യാപക സംഘടനകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഹയര്‍ സെക്കന്ററി സ്‌കൂളുകളെ ഡി പി ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനകളുടെ ഫെഡറേഷന്റെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റിന് മുമ്പില്‍ ഹയര്‍ സെക്കന്ററി സംരക്ഷണ സദസ് നടത്തി. ലയനം നടപ്പാക്കുന്നതോട് കൂടി സെക്കന്ററി രംഗത്തെ നിലവാര തകര്‍ച്ച ഹയര്‍ സെക്കണ്ടറി മേഖലയിലെക്ക് വ്യാപിക്കാന്‍ ഇടയാക്കുമെന്ന് വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കൂടാതെ സിലബസിലും കരിക്കുലത്തിലുമുള്ള ഇടത് രാഷ്ട്രീയ വല്‍ക്കരണത്തിനും വഴിവെക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ അവഗണിച്ചു കൊണ്ട് പ്രൈമറി അധ്യാപകരെ പ്രൊമോഷന്‍ തസ്തികകളില്‍ നിയമിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്നും സംരക്ഷണ സദസ് ആവശ്യപ്പെട്ടു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും എ ഐ സി സി അംഗവുമായ കെ.സി റോസക്കുട്ടി ടീച്ചര്‍ ഹയര്‍ സെക്കന്ററി സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു.

rosakkutty-

ഹയര്‍ സെക്കന്ററി നശീകരണ യജ്ഞം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എയും കെ പി സി സി മെമ്പറുമായ എന്‍ ഡി അപ്പച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ ഇസ്മായില്‍, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഉമാശങ്കര്‍, സ്‌കൂള്‍ മനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി അഡ്വ. ചിത്ര ശശികുമാര്‍, പി.എ.ജലീല്‍, സജി. ടി ജി, ദിനേശ് കുമാര്‍ പി.ജി, താജ് മന്‍സൂര്‍, പി.കെ, വാസു, രാജന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന റാലിയ്ക്ക് ഷാന്റൊ മാത്യു, ഷൈനി ജേക്കബ്,സാബു എം സി, സിതാര ബിനോയി, ജോസ്. പി.ടി, സീന പി വി, മുജീബ് .ടി, വിനു രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wayanad
English summary
Wayanad Local News teachers meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X