• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബോണറ്റില്‍ കുത്തി ഉയര്‍ത്തി കാര്‍.... ബോണറ്റ് തകര്‍ത്തു, കാട്ടാനയുടെ ആക്രമണത്തില്‍ വിറച്ച് തോട്ടമൂല

Google Oneindia Malayalam News

ബത്തേരി: കാട്ടാനയുടെ ശല്യം വയനാട്ടില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ അതിരുവിടുന്നതായി നാട്ടുകാരുടെ പരാതി. തോട്ടാമൂലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തിരിക്കുകയാണ്. പ്രദേശമാകെ ഇതില്‍ ഭയന്ന് വിറച്ചിരിക്കുകയാണ്. ബോണറ്റിന്റെ ഒരുവശത്ത് കൊമ്പകുത്തിയാണ് കാട്ടാന കാര്‍ മുകളിലേക്ക് ഉയര്‍ത്തിയത്. ബോണറ്റാകെ തകര്‍ന്നിരിക്കുകയാണ്. അത് മാത്രമല്ല സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം വ്യാപക നാശനഷ്ടമാണ് കാട്ടാനയുണ്ടാക്കിയിരിക്കുന്നത്. തോട്ടാമൂലക്കാര്‍ക്ക് തീരാ തലവേദനയായിരിക്കുകയാണ് കാട്ടാന ശല്യം.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യനരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

തോട്ടാമൂല പാറയില്‍ വിഷ്ണുവിന്റെ കാറാണ് കാട്ടാന തകര്‍ത്തത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നാട്ടുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിലാണ് താല്‍ക്കാലികമായി പ്രതിഷേധം ശമിച്ചത്. തോട്ടമൂല മേഖല ഒന്നാകെ കുറച്ച് ദിവസങ്ങളിലായി കാട്ടാനയുടെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീട്ടുകാര്‍ മുറ്റത്ത് നില്‍ക്കുന്ന സമയത്തായിരുന്നു ആക്രമണം. ഇവര്‍ ബഹളുണ്ടാക്കിയപ്പോഴാണ് ആന പിന്തിരിഞ്ഞത്. ബോണറ്റ് തകര്‍ന്നെങ്കിലും, കാര്‍ പൂര്‍ണമായും തകരാതിരുന്നതില്‍ ഇവര്‍ക്ക് ആശ്വസിക്കാം.

വന്‍ കൃഷിനാശമാണ് ആന കാരണം ഉണ്ടായിരിക്കുന്നത്. സമീപത്ത് തന്നെയുള്ള മഠത്തില്‍ രാജപ്പന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാന പൈപ്പുകള്‍ തകര്‍ത്തു, അവിടം കൊണ്ടും തീര്‍ന്നില്ല. വാഴ, കുരുമുളക്, അടക്കമുള്ള കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. മണിക്കൂളുകളോ റേഞ്ച് ഓഫീസര്‍മാര്‍ അടക്കമുള്ള വനപാലകരെ ഇവര്‍ തടഞ്ഞുവെച്ചു. എസിഎഫ് സ്ഥലത്തെത്തി. ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നാട്ടുകാരും ജനപ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നിരുന്നു. നഷ്ടപരിഹാരം അടക്കം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

ട്രഞ്ച്, ഫെന്‍സിങ് എന്നിവ നന്നാക്കാമെന്നും പട്രോളിംഗ് ശക്തമാക്കാമെന്നും വനപാലകര്‍ ഉറപ്പ് നല്‍കി. തോട്ടാമൂലയ്ക്ക് പുറമേ നെന്മേനിക്കുന്ന്, പുലിതൂക്കി, തേക്കുംപറ്റ, കാക്കമല എന്നീ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. അതേസമയം നെയ്ക്കുപ്പ പ്രദേശത്തും കാട്ടാന ശല്യം രൂക്ഷമാണ്. ഒരാഴ്ച്ചയായി നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നിന്ന് വരുന്ന കാട്ടാനക്കൂട്ടം, തെങ്ങ്, വാഴ, കുരുമുളക്, കാപ്പ്, കമുക്, പച്ചക്കറി, കൃഷികളെല്ലാം നശിപ്പിച്ചു. ഇവിടെ പല കര്‍ഷകരുടെയും തോട്ടങ്ങളില്‍ നിന്നും കാട്ടാന ഒഴിയാത്ത അവസ്ഥയാണ്. വൈദ്യുതി വേലി അടക്കം കാട്ടാനക്കൂട്ടം തകര്‍ത്തു.

മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്

Recommended Video

cmsvideo
  ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India
  Wayanad
  English summary
  wild elephant destroyed car in wayanad's thottamoola
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X