കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി;വാഹനാപകടം, 18പേര്‍ക്ക് പരിക്ക്

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബിയില കനത്ത മൂടല്‍ മഞ്ഞ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അബുദാബി-ദുബായ് റോഡില്‍ മൂന്നിടങ്ങളിയായി ഉണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരു ഡ്രൈവറുടെ നില അതീവ ഗുരതരമാണ്. അന്‍പതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.

രാവിലെ ഏഴ് മണിയ്ക്കും ഏഴരയ്ക്കും ഇടയിലാണ് അപകടങ്ങള്‍ നടന്നത്. പരിക്കേറ്റവരെ അല്‍റഹ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞും അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ട്രാഫിക് പൊലീസ് മേധാവി കേണല്‍ മുഹമ്മദ് അഹമ്മദ് അല്‍ മസ്‌റൂയി പറഞ്ഞു.

Abu Dhabi

ആദ്യത്തെ അപകടം നടന്നത് സിഹ് സമീഹ് പ്രദേശത്തായിരുന്നു. ഇതിന് തൊട്ടടുത്ത് തന്നെയാണ് മൂന്നാമത്തെ അപകടവും നടന്നത്. അല്‍ തവീല ബ്രിഡ്ജിനടുത്താണ് മൂന്നാമത്തെ അപകടം നടന്നത്. 12 വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ട്രക്കുകളും ഹെവി വാഹനങ്ങളും നിരത്തിലിറങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. അപടകടങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു

English summary
One driver was seriously injured, while 17 others sustained medium to minor injuries in three pile-ups on the Abu Dhabi-Dubai highway on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X