കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പൊതുമാപ്പ്:ഇന്ത്യയിലേയ്ക്ക് മടങ്ങുന്നത് 20000 ഇന്ത്യക്കാർ,ഔട്ട് പാസും എക്സിറ്റ് വിസയും സൗജന്യം!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് രാജ്യത്തേയ്ക്ക് മടങ്ങാന്‍ അവസരമൊരുക്കി സൗദിയുടെ പൊതുമാപ്പ്. നിയമാനുസൃമതല്ലാതെ സൗദിയിലേയ്ക്ക് സഞ്ചരിച്ചതും വിസാ കാലാവധി കഴിഞ്ഞ ശേഷവും സൗദിയിൽ കഴിയുന്നവർക്കാണ് ഇതോടെ നാട്ടിലേയ്ക്ക് മടങ്ങാനാവുക. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പൊതുമാപ്പിൽ മടങ്ങാനിരിക്കുന്നവരിൽ ഏറെയും തമിഴ്നാട് സ്വദേശികളാണ്.

ഇന്ത്യൻ എംബസി കൗൺസിലർ അനിൽ നുട്ട്യാലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സൗദിയിൽ ആരംഭിക്കുന്ന പൊതുമാപ്പിലേയ്ക്ക് തിങ്കളാഴ്ച വൈകിട്ട് വരെ 20,321 ഇന്ത്യൻ പൗരന്മാരാണ് ജന്മനാട്ടിലേയ്ക്ക് മടങ്ങാൻ അപേക്ഷ നൽകിയിട്ടുള്ളത്.

 പ്രതീക്ഷയിൽ ഇന്ത്യക്കാർ

പ്രതീക്ഷയിൽ ഇന്ത്യക്കാർ

തമിഴ്നാട്ടിൽ നിന്നുള്ള 1,500 ബ്സൂ കോളർ ജോലിക്കാരും സൗദിയുടെ പൊതുമാപ്പിൽ ജന്മനാട്ടിലേയ്ക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നുണ്ട്. ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നവരാണ് പൊതുമാപ്പിന് അപേക്ഷിച്ചിട്ടുള്ള മറ്റ് ഇന്ത്യക്കാർ. ബ്ലൂ കോളർ ജോലിക്കാരാണ് മടങ്ങാൻ ആഗ്രഹിക്കുന്നവരിൽ അധികമെങ്കിലും 2013ലേക്കാൾ കുറവാണ് ഇവരുടെ എണ്ണമെന്നും ഇന്ത്യൻ എംബസി ചൂണ്ടിക്കാണിക്കുന്നു.

ഒരുക്കൾ പൂർത്തിയാക്കുന്നു

ഒരുക്കൾ പൂർത്തിയാക്കുന്നു

സൗദിയിൽ നിന്ന് എക്സിറ്റ് വിസയിൽ പുറത്തുപോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് മടങ്ങുന്നതിനായി സൗദി സർക്കാർ റിയാദിൽ പ്രത്യേകം കേന്ദ്രം ആരംഭിച്ചതായി ഇന്ത്യൻ എംബസി കൗൺസിലർ നോട്ടിയാൽ പറഞ്ഞു. നിയമവിരുദ്ധമായി സൗദിയിൽ കഴിയുന്ന എല്ലാ വിദേശികളോടും പൊതുമാപ്പിന്റെ ആനുകൂല്യം സ്വീകരിച്ച് മാതൃരാജ്യത്തേയ്ക്ക് മടങ്ങാൻ സൗദി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

 പൊതുമാപ്പ് പ്രഖ്യാപനം

പൊതുമാപ്പ് പ്രഖ്യാപനം

2013ൽ പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി 21 ഇടങ്ങളിലാണ് പൊതുമാപ്പിനുള്ള സംവിധാനം സൗദു ഒരുക്കിയിരുന്നത്. റിയാദ്, ജിദ്ദാ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു സൗദിയ ഭരണകൂടത്തിന്റെ നീക്കം. എന്നാൽ വിസ കാലാവധി തീര്‍ന്നതിന് ശേഷവും സൗദിയിൽ കഴിയുന്ന പല കുടുംബങ്ങളും അന്ന് പൊതുമാപ്പിന്‍റെ ആനുകൂല്യം സ്വീകരിച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ തയ്യാറായിരുന്നില്ല.

വളന്റിയർമാരുടെ സഹായം

വളന്റിയർമാരുടെ സഹായം

പൊതുമാപ്പിൽ ഇന്ത്യക്കാര്‍ക്ക് രാജ്യത്തേയ്ക്ക് മടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ഇന്ത്യന്‍ എംബസിയെ സഹായിക്കുന്നതിനായി വളന്റിയർമാരും രംഗത്തുണ്ട്. പൊതുമാപ്പിന് അപേക്ഷിച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങാനിരിക്കുന്നവർക്ക് വേണ്ടി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും ടെൻറുകൾ ഒരുക്കിയിട്ടുണ്ട്.

 സൗജന്യ വിസയും ഔട്ട് പാസും

സൗജന്യ വിസയും ഔട്ട് പാസും


പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് സൗജന്യമായി ഔട്ട് പാസും എക്സിറ്റ് വിസയുമാണ് സൗദിയിൽ പൊതുമാപ്പിന് അപേക്ഷ നല്‍കിയവർക്ക് സൗദി അധികൃതര്‍ നൽകുന്നതെന്ന് ഇന്ത്യൻ എംബസി കൗൺസിലർ പറഞ്ഞു.

English summary
Thousands of Indian workers stranded in Saudi Arabia after travelling there illegally and those who overstayed their visas, including a large number from Tamil Nadu, are ready to return to India under a 90 day amnesty period that the kingdom's government has offered them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X