കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ 145 ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ്

  • By Nisha Bose
Google Oneindia Malayalam News

jail
ദുബായ്: ദുബയിലും വടക്കന്‍ എമിറേറ്റുകളിലും തടവില്‍ കഴിഞ്ഞിരുന്ന 145 ഇന്ത്യക്കാര്‍ക്ക് മാപ്പ് നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റംസാനോടനുബന്ധിച്ച് കുറച്ച് തടവുകാര്‍ക്ക് മാപ്പ് നല്‍കുന്ന പതിവ് യുഎഇയിലുണ്ട്. കൊലക്കേസുകളില്‍ പ്രതികളായവരെ മാപ്പിന് പരിഗണിച്ചിരുന്നില്ല. മറ്റ് കേസുകളില്‍ ജീവപര്യന്തം തടവിന് വിധിയക്കപ്പെട്ടവരാണ് മോചിതരാക്കപ്പെട്ടത്.

ദുബയിലെ ജയിലില്‍ കഴിയുന്ന 84 പേരും ഷാര്‍ജയിലെ 23 പേരും റാസല്‍ഖൈമയിലെ 12 പേരും അജ്മനിലെ 9 പേരും ഫ്യൂജയ്‌റയിലെ 4 പേരുമാണ് മാപ്പ് നേടിയത്. ദുബായില്‍ 547, ഷാര്‍ജയില്‍ 249, അജ്മനില്‍ 95, റസാല്‍ഖൈമയില്‍ 52, ഫ്യൂജയ്‌റയില്‍ 25, ഉമല്‍ഖുവൈനില്‍ 13 എന്നിങ്ങനെയാണ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം

English summary
At least 145 Indians imprisoned in Dubai and the northern emirates were pardoned during Ramadan, Indian consular officials disclosed. "The holy month of Ramadan is a time for reflection and a time for selflessness. Traditionally, the UAE rulers have pardoned some prisoners during this holy month," a consular official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X