സൗദിയിലെ അമുസ്ലീങ്ങളെ പുറത്താക്കണമെന്ന് അല്‍ക്വയ്ദ

ഗ്വാണ്ടനാമോ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ഇബ്രാഹിം അല്‍ റുബേയിഷ് എന്ന അല്‍ക്വയ്ദ ഭീകരനാണ് ഓണ്‍ലൈന്‍ ശബ്ദ സന്ദേശത്തിലൂടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.
തന്നെ ലക്ഷ്യംവച്ചു നടത്തുന്ന സൈനികനടപടികള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ രാജകുമാരന്റെ ജീവനു ഭീഷണിയുണ്ടാകുമെന്നും ഇബ്രാഹിം ഭീഷണിപ്പെടുത്തി.
മനുഷ്യനിര്‍മിതമായ എല്ലാ നിയമങ്ങളും പിന്‍വലിച്ചു ശരിയത്തു നിയമപ്രകാരം ഭരണം നടത്തുക, തടവുകാരെ വിട്ടയയ്ക്കുക, ഇറാഖിലേയും പലസ്തീനിലേയും മുസ്ലിംകളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ തടയാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇബ്രാഹിം മുന്നോട്ടുവച്ചിരിക്കുന്നത്.
ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ വഴി തെരഞ്ഞെടുക്കുക. ഇതൊക്കെ നടപ്പാക്കിയാല്‍ മുജാഹിദീനുകള്‍ താങ്കളെ ലക്ഷ്യംവയ്ക്കില്ലെന്നും സുഖമായി ഉറങ്ങാന്‍ കഴിയുമെന്നും സന്ദേശത്തില്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യം നയേഫ് രാജകുമാരന്റെ ജിദ്ദയിലെ വസതിക്കുനേരേ ഭീകരര്‍ വെടിവച്ചിരുന്നു. 2003ലും 2006ലും അല്‍ക്വയ്ദ സൗദിയില്‍ ആക്രമണം നടത്തിയപ്പോള്‍ നയേഫ് രാജകുമാരന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണു സ്വീകരിച്ചത്. രാജകുമാരനെ ലക്ഷ്യമിട്ട് 2009ല്‍ ചാവേര്‍ ബോംബാക്രമണവും നടത്തിയിരുന്നു.












Click it and Unblock the Notifications