ദോഹ: ദേശീയ ദിനമായ ഡിസംബര്‍ 18 ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകളും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും മറ്റു ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഖത്തര്‍ സെക്യൂരിറ്റീസ് കമ്പനിയും പ്രവര്‍ത്തിക്കുകയില്ലെന്ന് എമിരി ദിവാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആധുനിക ഖത്തര്‍ സ്ഥാപകനായ ശൈഖ് ജാസിം അധികാരമേറ്റെടുത്തതിന്റെ ഓര്‍മയ്ക്കായാണ് ഡിസംബര്‍ 18 ദേശീയ ദിനമായി ആചരിക്കുന്നത്. വംശീയമായി പോരാടിയിരുന്ന വിവിധ വിഭാഗങ്ങളെ ഖത്തര്‍ ദേശീയതയ്ക്കു കീഴില്‍ അണിനിരത്താന്‍ ജാസിമിനു സാധിച്ചു. ദേശീയ ദിനാചരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് ദോഹ എന്ന പേരില്‍ പുതിയ ചാനല്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചറിയിക്കുന്ന വിവിധ പരിപാടികള്‍ ഖത്തറിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളെല്ലാം ദേശീയപതാകയും അമീറിന്റെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
On the occasion of Qatar''s National Day, the Emiri Diwan on Wednesday announced that Sunday, the 18th of December, 2011, will be an official holiday for all ministries and other government bodies, authorities and general corporations