കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിലെ സേഫ് അടിച്ചുമാറ്റിയ മാനേജര്‍ ജയിലില്‍

Google Oneindia Malayalam News

Axiom
ദുബയ്: ദേര സിറ്റിയിലെ ആക്‌സിയോം ടെലികോം ഷോപ്പിലെ പണമടങ്ങുന്ന സേഫ് കള്ളന്റെ സഹായത്തോടുകൂടി അടിച്ചുമാറ്റിയ സിറിയന്‍ മാനേജര്‍ക്ക് ഒരു കൊല്ലത്തെ ജയില്‍ശിക്ഷ. ശിക്ഷ അനുഭവിച്ചതിനുശേഷം ഇയാളെ നാടുകടത്തണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സേഫില്‍ 214000ദീര്‍ഹത്തിലധികമുണ്ടായിരുന്നു. സിസിടിവി ക്യാമറയും അതുമായി ബന്ധപ്പെട്ട വയറിങും തകര്‍ത്തതിനുശേഷമാണ് ഈ മോഷണം നടത്തിയത്.

ജൂലായ് 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടാവിനൊപ്പം ദേര സിറ്റി സെന്ററിലെത്തിയ ശേഷം ചുറ്റുപ്പാടുകള്‍ പരിചയപ്പെടുത്തി കൊടുത്ത മാനേജര്‍ കട അടച്ച വിവരവും വിളിച്ചറിയിച്ചു. എക്കൗണ്ട് ബോക്‌സ് തകര്‍ത്ത് അതില്‍ നിന്ന് സേഫിന്റെ രണ്ടു താക്കോലുകളില്‍ ഒന്ന് ഇയാള്‍ സ്വന്തമാക്കിയെങ്കിലും പണപ്പെട്ടി തുറക്കാന്‍ പറ്റിയില്ല.

ഇതിനെ തുടര്‍ന്ന് വീണ്ടുമെത്തുകയും സിസി ക്യാമറ സംവിധാനം തകര്‍ത്ത് സേഫ് എടുത്തുകൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. സേഫ് ഡ്രില്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തൊട്ടടുത്ത ദിവസം പോലിസ് പിടികൂടിയതിനാല്‍ പണം എടുക്കാന്‍ സാധിച്ചില്ല.

സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലിസിന് ലഭിച്ച ഒരൊറ്റ സ്റ്റില്ലാണ് കേസില്‍ വഴിത്തിരിവായത്. ആക്‌സിയോം യൂനിഫോം ധരിച്ച ഒരാളും മറ്റൊരാളും കടന്നു വരുന്ന ദൃശ്യം അതില്‍ പതിഞ്ഞിരുന്നു.

English summary
A Syrian assistant engineer was awarded one year jail followed by deportation after he was found guilty of stealing safe from an Axiom Telecom shop in Deira City Centre with the help of a fugitive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X