കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ്‌സ് ടിക്കറ്റ് നിരക്ക് കൂട്ടുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Emirates
ദുബയ്: മാര്‍ച്ച് 1, വ്യാഴാഴ്ച മുതല്‍ എമിറേറ്റ്‌സ് ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു. ഇക്കോണമി ക്ലാസിന് 170 ദിര്‍ഹവും, ബിസിനസ് ക്ലാസിന് 610 ദിര്‍ഹവും ആണ് വര്‍ദ്ധിപ്പിക്കുന്നത്.

ഇന്ധന വില വര്‍ദ്ധിച്ചതു കാരണം എമിറേറ്റ്‌സ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണം. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ വര്‍ദ്ധനവ് ബാധകമാവില്ലെങ്കിലും ടിക്കറ്റ് മാര്‍ച്ച് ഒന്നിനാണ് വാങ്ങുന്നതെങ്കില്‍ കൂട്ടിയ നിരക്ക് തന്നെ നല്‍കേണ്ടി വരും.

ടിക്കറ്റ് നിരക്കിലുള്ള വര്‍ദ്ധനവ് റൂട്ട്, ക്ലാസ് എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസമുണ്ട്. ഇന്ത്യയിലേക്കുള്ള വണ്‍വേ നിരക്കില്‍ ഇക്കോണമി ക്ലാസിന് 60 ദിര്‍ഹം ആണ് കൂട്ടിയിരിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റ് അടക്കമാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ 120 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസുകളില്‍ നിരക്ക് വര്‍ദ്ധനവ് യഥാക്രമം 390 ദിര്‍ഹവും 780 ദിര്‍ഹവും ആണ്. ജിസിസി, മിഡില്‍ഈസ്റ്റ്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കും ഇതേ നിരക്കിലാണ് വര്‍ദ്ധനവ്.

എന്നാല്‍ ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവില് വ്യത്യാസം ഉണ്ട്. ഇവിടെ വണ്‍വേ ടിക്കറ്റിന് 120 ദിര്‍ഹം, റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ ആണെങ്കില്‍ 230 ദിര്‍ഹം എന്നിങ്ങനെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസുകളില്‍ യഥാക്രമം 500 ദിര്‍ഹം, 1000 ദിര്‍ഹം എന്നിങ്ങനെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസം ഉണ്ട്. ഇക്കോണമി ക്ലാസില്‍ വണ്‍വേ ടിക്കറ്റിന് 170 ദിര്‍ഹവും, റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ ആണെങ്കില്‍ 340 ദിര്‍ഹത്തിന്റെ വര്‍ദ്ധനവും ആണുള്ളത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസുകളില്‍ അധിക നിരക്ക് യഥാക്രമം 610 ദിര്‍ഹം, 1220 ദിര്‍ഹം എന്നിങ്ങനെയാണ്.

ഇത്തിഹാദ് എയര്‍വേഴ്‌സ് യൂറോപ്പിലേക്കുള്ള ടിക്കറ്റ് നിരക്ക് ഈയിടെ വര്‍ദ്ധിപ്പിച്ചിരുന്നു. എയര്‍ അറേബ്യ, ഫ്‌ളൈ ദുബയ് തുടങ്ങിയ കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയേക്കും എന്നും സൂചനയുണ്ട്.

ഇന്ധന വില കുറയുന്നതിനനുസരിച്ച് സര്‍ചാര്‍ജ് കുറയ്ക്കും എന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇങ്ങനൊരു കീഴ്വഴക്കം ഇതുവരെ ആരും പാലിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ നിരക്ക് കുറയും എന്നു പ്രതീക്ഷിക്കാന്‍ വയ്യ.

English summary
Emirates airlines, the Middle East’s largest carrier, said on Wednesday that its fares would go up by as much as Dh170 for economy class and Dh610 for business class, effective today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X