കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: നാശം വിതച്ചുകൊണ്ട് കാറ്റു തുടരുന്നു

  • By Shabnam Aarif
Google Oneindia Malayalam News

UAE Storm
ഷാര്‍ജ: ഒരാഴ്ചയോളമായി യുഎഇയെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന പൊടിക്കാറ്റ് ഇപ്പോഴും നാശം വിതച്ചുകൊണ്ട് മുന്നേറുന്നു. മോശം കാലാവസ്ഥ കാരണം ദിവസേന വാഹനാപകടത്തില്‍ ഒരു മരണമെങ്കിലും ഷാര്‍ജ പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ കാറ്റുകാരണം യുഎഇയില്‍ നടക്കുന്ന യഥാര്‍ത്ഥ നാശനഷ്ടങ്ങളുടെ ചിത്രം നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ല. രണ്ട് ബോട്ടുകള്‍ അല്‍ ഹര്‍മിയ പോര്‍ട്ടില്‍ കാറ്റില്‍ നിയന്ത്രണം വിട്ട് ഇങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നാശന്ഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതുപോലെ മൂന്നു കപ്പലുകള്‍ കാലാവസ്ഥ വ്യതിയാനം കാരണം യാത്ര അവസാനിപ്പിച്ച് താല്‍കാലികമായി നങ്കൂരമിടേണ്ടി വന്നു. ഇപ്പോഴും കാലാവസ്ഥ മോശമായി തന്നെ തുടരുന്നതിനാല്‍ പെട്ടെന്നൊന്നും ഇവയ്ക്ക് യാത്ര തുടരാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന ബോട്ടുകളായ അല്‍ ഹഫര്‍ 2, സൂര്യ സോര്‍ക്ക എന്നിവയിലെ ജോലിക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ച കാരണം ആളപായമില്ലാതെ രക്ഷപ്പെട്ടു.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റു ഇനിയും ഉണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു ദിവസം കൂടി യുഎഇയിലെ കാലാവസ്ഥ മോശം അവസ്ഥയില്‍ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടൂറിസ്റ്റുകളടക്കമുള്ളവരോട് പുറത്തു പോകുന്നത് പ്രത്യേകം ശ്രദ്ധിച്ചു വേണം എന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. മത്സ്യബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

English summary
The stormy weather that has been plaguing the UAE for the last week or so left a more tangible trail of destruction over the last few days. The Central Operation room of Sharjah Police reported at least one person who had died in a serious car accident because of the bad weather, but declined to give further information about the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X