കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ ഡോക്യുമെന്ററി ചലച്ചിത്രമേള

  • By Shabnam Aarif
Google Oneindia Malayalam News

ദോഹ: ഏപ്രില്‍ 19 മുതല്‍ 22 വരെ അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രമേള നടക്കും. ലഭിച്ച 682 സിനിമകളില്‍ നിന്നും 168 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണിവ.

46 ഹ്രസ്വ ചിത്രങ്ങളും, 28 ലോംഗ് ചിത്രങ്ങളും, 66 മീഡിയം ചിത്രങ്ങളും ആയിരിക്കും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലിലെ വിവിധ ഹാളുകളിലായിരിക്കും എട്ടാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രമേള നടക്കുക.

'ഭാവി' എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ പ്രമേയം. ഇന്ത്യ, ഇറാന്‍, ഇറ്റലി, ഇറാഖ്, നോര്‍വെ, പോളണ്ട്, ഖത്തര്‍, റഷ്യ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി, ചൈന, ക്യൂബ, ഈജിപ്ത്, ജര്‍മ്മനി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ അടങ്ങിയതാണ് ജൂറി.

ചലച്ചിത്ര സംവിധായകനും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനുമായ നീലോല്‍പല്‍ മജൂംദാര്‍ ആണ് ജൂറയംഗമായ ഇന്ത്യന്‍ പ്രതിനിധി.

English summary
Al Jaseera International Documentary Film Festival is going to happen from April 19th to 22cd. This 8th film festival's venue will be Sheraton Hotel. Movies from 21 countries including India will be showed there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X