കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ ആക്രമിക്കാന്‍ ഖത്തര്‍ അനുവദിക്കില്ല

  • By Shabnam Aarif
Google Oneindia Malayalam News

Qatar PM
ഖത്തര്‍: ഇറാനെ ആക്രമിക്കാനുള്ള കേന്ദ്രമായി ഖത്തറിനെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല എന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം അല്‍ താനി.

അമേരിക്കയുടെ സൈനിക കേന്ദ്രം ഖത്തറില്‍ ഉണ്ട് എന്ന കാരണത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പ്രസക്തിയേറും.

ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തെയും ഖത്തര്‍ എതിര്‍ക്കുമെന്ന് ഇറാനും അമേരിക്കയ്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ചാനലായ അല്‍ ജസീറയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയോടും ഇറാനോടും ഉള്ള ഖത്തറിന്റെ നിലപാട് അറിയിച്ചത്.

ആണവായുധ ശേഖരം ഉണ്ടെന്ന് ആരോപിച്ച് ഉപരോധമേര്‍പ്പെടുത്തി അമേരിക്കയും യൂറോപ്യന്‍ യൂണിയനും പരോക്ഷമായും, ഇസ്രായേല്‍ പ്രത്യക്ഷമായും ഇറാനെതിരെ സൈനികനീക്ക ഭീഷണി ഉയര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഖത്തറിന്റെ ഈ നിലപാടിന് പ്രധാന്യമേറും.

എന്നാല്‍, ഒരേസമയം അമേരിക്കയ്ക്ക് സൈനിക കേന്ദ്രത്തിന് ഖത്തറിന്റെ മണ്ണില്‍ സ്ഥാനം നല്‍കുകയും, ഇറാനെ ആക്രമിക്കാന്‍ അമേരിക്കയെ അനുവദിക്കില്ല എന്നും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഖത്തറിന്റെ ഇരട്ടത്താപ്പുനയം സമാധാനകാംക്ഷികളുടെ പുരികം ചുളിക്കുമെന്നുറപ്പ്.

English summary
Qatar's Prime Minister Sheikh Hamad bin Jassem Al-Thani has emphasized that Qatar will not allow any country to use its territory for launching attacks against Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X