കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഹോട്ടലില്‍ അഭയം
ഷാര്‍ജ: തീപിടുത്തത്തില്‍ നശിച്ച അല്‍ തായര്‍ ടവറിലെ താമസക്കാര്‍ക്ക് അവസാനം തലച്ചാഴ്‌ക്കാന്‍ ഒരിടം. കെട്ടിടം കത്തി നശിച്ചതിനെ തുടര്‍ന്ന് കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെട്ട അന്‍പതോളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഹോട്ടലുകളില്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഷാര്‍ജ ചാരിറ്റി അധികൃതര്‍.
ശനിയാഴ്‌ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് തെരുവിലായിപ്പോയ കുടുംബങ്ങളില്‍ പലരും സമീപത്തെ പാര്‍ക്കിലായിരുന്നു അഭയം തേടിയിരുന്നത്. ജീവന്‍ രക്ഷപ്പെടുത്താനുള്ള മരണപ്പാച്ചിലിനിടയില്‍ വിലപ്പെട്ടതെല്ലാം ഉപേക്ഷിച്ച ഈ കുടുംബങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പണം, സ്വര്‍ണ്ണാഭരണങ്ങള്‍ തുടങ്ങിവയെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.
കുട്ടികള്‍ക്ക് പാലോ മരുന്നോ പോലും വാങ്ങിക്കൊടുക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാലാണ് ഈ 50 കുടുംബങ്ങളും.
പൂര്‍ണ്ണമായും കത്തിനശിച്ച 50 കുടുംബങ്ങളെയാണ് ഷാര്‍ജ ചാരിറ്റി ഹോട്ടലുകളില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട ബാച്ചിലേഴ്‌സിന്റെ കാര്യം ഇപ്പോഴും കഷ്ടത്തില്‍ തന്നെ.
ബാച്ചിലേഴ്‌സിന് താമസിക്കാന്‍ ഒരിടം കണ്ടെത്തുക വളരെ എളുപ്പമാണ് എന്നാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കികൊടുക്കാത്തതിന് കാരണമായി ഷാര്‍ജ ചാരിറ്റി പറയുന്നത്.












Click it and Unblock the Notifications