മലയാളിയുടെ കൊല:20പാക്കിസ്ഥാന്‍കാര്‍ അകത്ത്

ഈ ഇരുപതംഗ സംഘത്തിലെ ഒരാളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന തര്‍ക്കത്തില്‍ പതരം വീട്ടാന്‍ കത്തികളുമായെത്തിയായിരുന്നു ആക്രമണം. കത്തികൊണ്ട് കുത്തിയാണ് കൊല നടത്തിയിരിക്കുന്നത്.
ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. കാസര്‍കോട് കാഞ്ഞങ്ങാട് നോര്‍ത്ത് ചിത്താരി ചാമുണ്ടിക്കുന്നിലെ മുഹമ്മദ് ഷരീഫ് (33) ആണ് കൊല്ലപ്പെട്ട ഷോപ്പ് കീപ്പര്‍.
കാസര്‍കോഡ് ചേറ്റുകുണ്ട് സ്വദേശി നൂറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ഷരീഫിന്റെ സഹോദരീ പുത്രന്‍ ഇഹ്‌സാന്‍ (24), അന്‍വര്‍ (28) എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.
ഇതില്‍ അന്‍വര്‍ ഒഴികെ മറ്റു മൂന്നു പേര്‍ക്കും കത്തികൊണ്ട് കൂത്തേറ്റിട്ടുണ്ട്. നാലു പേരെയും കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ അന്‍വറിനെയും ഖലീലിനെയും ഡിസ്‌ചാര്‍ജ് ചെയ്‌തിട്ടുണ്ട്. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications