ഒരേസമയം 72 രാജ്യത്തെ 200ലേറെ പേര്‍ കൈകഴുകി

72 വ്യത്യസ്‌ത രാഷ്ട്രങ്ങളിലെ ആളുകളാണ് കൈകഴുകല്‍ ദിനത്തിന്റെ ഭാഗമായി ഒരേസമയം കൈകഴുകിയത്. ദുബയിലെ അറ്റ്‌ലാന്റിസിലുള്ള അസറ്റീര്‍ ടെന്റിലാണ് ഈ കൈകഴുകല്‍ മഹാമേള ദുബയ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്.
17 സിങ്കുകളാണ് ഇവിടെ കൈ കഴുകാന്‍ ഒരുക്കിയിരുന്നത്. ഇതില്‍ ഓരോ സിങ്കിലും 12 ടാപ്പുകള്‍ വീതവും ഒരുക്കിയിരുന്നു.
വളരെ ലളിതമായ കൈ കഴുകല്‍ എന്നൊരു പ്രവൃത്തി കൊണ്ട് എത്രയധികം രോഗങ്ങള്‍ ചെറുക്കാം എന്നൊരു സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ കൈകഴുകള്‍ മഹാമഹം സംഘടിപ്പിച്ചതിന്റെ ഉദ്ദേശം.
കൃത്യമായി വാക്‌സിനേഷനുകള്‍ എടുക്കുന്നതിനേക്കാള്‍ സാംക്രമിക രോഗങ്ങള്‍ തടയാന്‍ പ്രയോജനപ്രദമാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതാണ് എന്ന് ദുബയ് മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
വൃത്തിഹീനമായ അവസ്ഥയില്‍ പരസ്‌പരം സ്‌പര്‍ശിക്കുന്നതാണ് 80 ശതമാനം രോഗങ്ങള്‍ക്കും കാരണം എന്നാണ് ഒരു സര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കൈ സോപ്പിട്ട കഴുകി എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദുബയ് മുനിസിപ്പാലിറ്റി ലൈഫ്‌ബോയുമായി ചേര്‍ന്ന് ആഗോള കൈ കഴുകല്‍ ദിനം ആചരിച്ചത്.
ഹാന്‍ഡ്‌സ് ഫോര്‍ ഹൈജീന്‍ എന്നാണ് പരിപാ
ടിയുടെ പേര്. യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ 600 സ്‌കൂളുകളിലെ അഞ്ച് വയസ്സിലും പതിനൊന്ന വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കിടയില്‍ കൈ കഴുകുക എന്ന ആരോഗ്യകരമായ ശീലത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം എത്തിക്കുക എന്നതാണ് ലൈഫ്‌ബോയുടെ ലക്ഷ്യം.












Click it and Unblock the Notifications