മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നു
ദുബയ്: മദ്യപിച്ച വണ്ടിയോടിക്കുന്നവരുടെ എണ്ണം ദുബയില്‍ ദിനേന വര്‍ദ്ധിക്കുന്നു. 2012 സെപ്‌റ്റംബര്‍ മാസത്തില്‍ മാത്രം മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരില്‍ 79 കേസുകളാണ് ദുബയ് ട്രാഫിക് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ കണക്കാണ്.
2011 സെപ്‌റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ ഇക്കൊല്ലം ഇരട്ടിയായിരിക്കുന്നു. 2011ല്‍ ഇത് വെറും 37 കേസുകള്‍ മാത്രം ആയിരുന്നു.
2012 ജനുവരിയില്‍ 59 ആളുകളാണ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരില്‍ പിഴ അടച്ചത്. ഈ സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ദുബയിലെ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ദുബയ് ട്രാഫിക് പൊലീസ്.
2012 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ മാസം വരെയുള്ള ദുബയ് ട്രാഫിക് പൊലീസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ 1,758,492 ആളുകള്‍ക്കാണ് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ പിഴയടക്കേണ്ടി വന്നിരിക്കുന്നത്.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചാല്‍ ദുബയില്‍ ശിക്ഷ എല്ലായ്‌പോഴും പിഴയില്‍ ഒതുങ്ങി എന്നു വരില്ല എന്നാണ് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് ജയില്‍ ശിക്ഷയിലേക്കും, ചിലപ്പോഴെങ്കിലും നാടുകടത്തുന്നതിലേക്കും എത്തിയതായി റെക്കോര്‍ഡുകള്‍ പറയുന്നു. അതായത് ചെയ്യുന്ന കുറ്റത്തിന്റെ ദൗരവം ഏറുന്നതിന് അനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടും.
മണിക്കൂറില്‍ 21 - 30 കിലോമീറ്റര്‍ എന്ന സ്‌പീഡ് ലിമിറ്റ് ലംഘിക്കുക, നോണ്‍ പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, ട്രാഫിക് നിയമം ലംഘിച്ച് ഏവര്‍ടെയ്‌ക്ക് ചെയ്യുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയാണ് പൊതുവെ പിഴ വാങ്ങിച്ചു കൂട്ടുന്ന കുറ്റകൃത്യങ്ങള്‍.


Click it and Unblock the Notifications