കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്‌ ചെയ്യാന്‍ മക്കയിലേക്ക്‌ 314 ദിവസം നടന്നു

  • By Shabnam Aarif
Google Oneindia Malayalam News

Mecca
സൗദി: ഹജ്ജ്‌ ചെയ്യാനായി ബോസ്‌നിയയില്‍ നിന്നും മക്ക വരെ നടന്നു. ബോസ്‌നിയക്കാരനായ ഒരു മുസ്ലിം മത വിശ്വാസിയാണ്‌ പുണ്യ കര്‍മ്മമായ ഹജ്ജ്‌ ചെയ്യാനായി ബോസ്‌നിയയില്‍ നിന്നും സൗദി അറേബ്യയിലെ മക്ക വരെ നടന്ന്‌ വന്നിരിക്കുന്നത്‌.

ഏഴ്‌ രാജ്യങ്ങള്‍ താണ്ടിയാണ്‌ ഇയാള്‍ മക്കയില്‍ എത്തിയിരിക്കുന്നത്‌. 314 ദിവസങ്ങള്‍ നടന്നാണ്‌ ഇയാള്‍ ഈ ദൂരമത്രയും താണ്ടിയത്‌. 5,700 കിലോമീറ്ററാണ്‌ ഇയാള്‍ സ്വദേശമായ ബോസ്‌നിയയില്‍ നിന്നും മക്കയിലെത്താല്‍ ഇയാള്‍ നടന്നിരിക്കുന്നത്‌.

ബോസ്‌നിയ, സെര്‍ബിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ എല്ലാം നടന്നാണ്‌ ഇയാള്‍ ഏകദേശം ഒരു വര്‍ഷത്തോളം നടന്ന്‌്‌ ആണ്‌ ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്‌ എത്തിയിരിക്കുന്നത്‌.

20 കിലോഗ്രാം ഭാരമുള്ള ഒരു ബാക്ക്‌പാക്കും വഹിച്ചു കൊണ്ടാണ്‌ ഈ ദൂരമത്രയും ഇയാള്‍ നടന്നത്‌. തന്റെ യാത്രയുടെ ഓരോ ഘട്ടവും അതാത്‌ സമയത്ത്‌ ഇയാള്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ അപ്‌ഡേറ്റ്‌ ചെയ്‌തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രിലാണ്‌ ഇയാള്‍ സിറിയ നടന്നു കയറിയത്‌. 11 ദിവസം കൊണ്ട്‌ 500 കിലോമീറ്റര്‍ നടന്നാണ്‌ സിറിയയുടെ അതിര്‍ത്തി കടന്നത്‌. പ്രശ്‌ന രൂക്ഷിതമായ സിറിയയിലൂടെ നടന്ന്‌ യാത്ര ചെയ്‌തപ്പോള്‍ തനിക്ക്‌ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടി വന്നില്ല എന്നും, സര്‍ക്കാറിനെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പന്ത്രണ്ടോളം ചെക്ക്‌ പോസ്‌റ്റുകള്‍ കടന്നാണ്‌ യാത്ര ചെയ്‌തത്‌. എവിടെയും തന്നെ തടഞ്ഞു വെച്ചില്ല എന്ന്‌ ഇയാള്‍ പ്രത്യേകം എടുത്തു പറയുന്നു.

English summary
A Bosnian Muslim pilgrim who left last December on pilgrimage to Makkah by foot told AFP on Monday that he has arrived after passing through seven countries including war-torn Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X