കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍തുണയില്ല, എയര്‍ഹോസ്റ്റസിനെ പുറത്താക്കാന്‍ ബഹളം

Google Oneindia Malayalam News

Saudi Law Office
റിയാദ്: ആണ്‍തുണയില്ലാത്ത എയര്‍ഹോസ്റ്റസ് അടക്കമുള്ള വിമാനത്തിലെ മുഴുവന്‍ സ്ത്രീകളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചു. ജിദ്ദയില്‍ നിന്നും ദമാമിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിലാണ് രസകരമായ ഈ സംഭവം നടന്നത്.

പതിവ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കായി യാത്രക്കാര്‍ക്കടുത്തെത്തിയ എയര്‍ഹോസ്റ്റസിനോട് കൂടെ(മഹ്‌റം) ആരും വന്നിട്ടില്ലേ എന്നാണ് യാത്രക്കാരന്‍ ചോദിച്ചത്. ഇല്ലെന്ന് മറുപടി നല്‍കിയതോടെ യാത്രക്കാരന്‍ കുപിതനായി.

ഉച്ചത്തില്‍ ചീത്തവിളിയ്ക്കാന്‍ തുടങ്ങിയ ഇയാള്‍ പുരുഷന്മാര്‍ക്കൊപ്പമല്ലാതെ സഞ്ചരിക്കുന്ന മുഴുവന്‍ സ്ത്രീകളും പുറത്തിറങ്ങിയതിനുശേഷം വിമാനമെടുത്താല്‍ മതിയെന്ന് ശാഠ്യം പിടിച്ചു. യാത്രക്കാരും ഉദ്യോഗസ്ഥരും ഏറെ ശ്രമിച്ചിട്ടും ഇയാളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല.

തുടര്‍ന്ന് പൈലറ്റ് ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് വിവരമറിയിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ബഹളം മൂലം രണ്ടു മണിക്കൂറോളം വൈകിയാണ് വിമാനം യാത്രതിരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആണ്‍തുണയില്ലാതെ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്കിറങ്ങുന്നതിന് സൗദിയിലെ നിയമം അനുവദിക്കുന്നില്ല. ഭര്‍ത്താവോ പിതാവോ അടുത്ത ബന്ധുക്കളാ ആവണം കൂടെയുണ്ടാവേണ്ടത്. ഏതെങ്കിലും ഒരു ആണ്‍തരി പോരായെന്ന് ചുരുക്കം.

English summary
A Saudi domestic flight was delayed for nearly two hours after a passenger caused havoc over the presence of stewardesses in the absence of related male companion, a newspaper in the conservative Gulf Kingdom reported on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X