Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രീ വിസയ്‌ക്കെതിരെ സൗദി മന്ത്രാലയം

Saudi Arabia Flag
റിയാദ്: സൗദി അറേബ്യയില്‍ ഫ്രീ വിസ സംവിധാനത്തിനെതിരെ അധികൃതര്‍ മന്ത്രാലയം കടുത്ത തീരുമാനമെടുക്കുന്നു. ഫ്രീ വിസയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാകളുടെ വിസ റദ്ദ് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലിചെയ്യുന്നവര്‍ക്കും അത്തരക്കാരെ സഹായിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിവരുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് ഒട്ടേറെ മലയാളികള്‍ക്ക് കുരുക്കാകും. സൗദിിയല്‍ 25 ലക്ഷത്തോളം പേര്‍ ഫ്രീ വിസയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഒട്ടേറെ മലയാളികളുമുണ്ട്.

കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഫ്രീ വിസയുടെ കാര്യത്തില്‍ കര്‍ശനമായ നിലപാടെടുക്കാന്‍ തീരുമാനിച്ചത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന വിദേശതൊഴിലാളികളുടെ എണ്ണവും ജോലിയ്ക്കു നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണു തീരുമാനം.

നിയമാനുസൃത നടപടികള്‍ പാലിക്കാതെ മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലി നോക്കുന്നതിന് തൊഴിലാളികളെ സ്‌പോണ്‍സര്‍ അനുവദിക്കാന്‍ പാടില്ലെന്നും സ്‌പോണ്‍സര്‍ക്കു കീഴില്‍ അല്ലാതെ ജോലി സ്വീകരിക്കുന്നതിനും മറ്റ് തൊഴില്‍ ഉടമകള്‍ക്ക് കീഴില്‍ ജോലിക്ക് അയയ്ക്കരുതെന്നും നിയമ ഭേദഗതിയില്‍ പറയുന്നു . തൊഴില്‍ നിയമത്തിലെ 233 മത് വകുപ്പ് റദ്ദു ചെയ്ത മന്ത്രിസഭ നിയമ ലംഘകരായ വിദേശികള്‍ക്കെതിരെ നടപടി എടുക്കുന്നതിനും അംഗീകാരം നല്‍കി.

അടുത്തകാലത്ത് സൗദിയില്‍ 2400 റിയാല്‍ വര്‍ഷംതോറും ലെവി ഏര്‍പ്പെടുത്തിയതും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍പോലും നിര്‍ബന്ധിത സ്വദേശിവത്ക്കരണം, തൊഴിലാളികള്‍ക്ക് വേതനം ബാങ്കുകള്‍ വഴി നല്‍കുന്ന വേതന സംരഷണ നിയമം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയതും ഫ്രീ വിസക്കാര്‍ക്ക് വിനയായി മാറിയിരുന്നു.

രണ്ട് ലക്ഷം മലയാളികള്‍ ഫ്രീ വിസയില്‍ ജോലി നോക്കുന്നതായി സൗദി ടൈംസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സര്‍വ്വെയില്‍ വ്യക്തമാക്കിയിരുന്നു .സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇതിനോടകം കര്‍ശന പരിശോധന ആരംഭിച്ചു കഴിഞ്ഞു. പോലീസിനും പാസ്‌പോര്‍ട്ട് വിഭാഗത്തിനും ആണ് ഇതിന്റെ ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+