കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിതാഖത്ത് ശക്തമാകുന്നു

  • By Meera Balan
Google Oneindia Malayalam News

Map of Saudi Arabia
ദുബായ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിച്ചിരുന്ന പത്ത് ഏഷ്യന്‍ തൊഴിലാളികളേയും ഇവരുടെ തൊഴില്‍ ദാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. നിതാഖത്ത് നിയമങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദശേികളെ കണ്ടെത്താനും നാടുകടത്താനും ഭരണകൂടം ശ്രമിയ്ക്കുന്നത് . ഇത്തരത്തില്‍ വിദേശീയരായ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നത് ഫോറിന്‍ ആന്റ് റെസിഡന്‍സി അഫയേഴ്‌സ് ഡയറക്ട്രറ്റ് ആണ്.

അനധികൃതമായി വിദേശ തൊഴിലാളികളെ പാര്‍പ്പിച്ച വ്യക്തിയില്‍ നിന്നും അഞ്ച് ലക്ഷം ദീര്‍ഹം ഈടാക്കനും വിചാരണ നടത്തി ശിക്ഷിക്കാനുമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി ഒരു വിദേശിക്കെങ്കിലും അഭയം നല്‍കിയാലും പിഴയായി അഞ്ച് ലക്ഷം ദീര്‍ഹം ഈടാക്കുമെന്ന് ഇല്ലീഗല്‍ ഫോളോ അപ് വിഭാഗം തലവന്‍ മേജര്‍ ഹുമൈദ് ഫായിസ് അല്‍ ഷംസി അറിയിച്ചു.

'ഗള്‍ഫ് കാരനായ സ്‌പോണ്‍സര്‍ അനധികൃതമായി 10 ഏഷ്യക്കാരെ പാര്‍പ്പിച്ചിരിയ്ക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഞങ്ങള്‍ ബുക്കയിലുളള ഫാക്ടറി പ്രദേശത്ത് എത്തിയത്. അവിടെ നിയമം ലംഘിച്ച തൊഴില്‍ ചെയ്ത ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു' എന്ന് ഫോറിന്‍ റെസിഡന്റ്‌സ് അഫയേഴ്‌സ് ഡയറക്ട്രേറ്റിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അനധികൃതമായി വിദേശീയരെ പാര്‍പ്പിക്കുന്ന തൊഴില്‍ ദാതാക്കശില്‍ നിന്നും അഞ്ച് ലക്ഷം ദിര്‍ഹം ഈടാക്കുമെന്ന് യു എ ഇ മന്ത്രി സഭ 2013 ഫെബ്രുവരി രണ്ടിന് പ്രസ്താവനയിറക്കിയിരുന്നു.അനധികൃതമായി താമസിക്കുന്നവരെ നിശ്ചിത സമയപരിധിക്കുള്ളില്‍ പിടികൂടുമെന്നും ഇത്തരത്തില്‍ രാജ്യത്ത് തങ്ങിയ ഓരോ ദിവസത്തിനും 25 ദിര്‍ഹം പിഴ ഈടാക്കുമെന്നും സൗദി ഭരണകൂടം അറിയിച്ചു.

English summary
The Illegals Follow-up Section at the Foreigners and Residency Affairs Directorate in Umm Al Quwain has arrested a Gulf national for allegedly employing 10 illegal Asians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X