കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ 111 നില കെട്ടിടം വരുന്നു

Google Oneindia Malayalam News

ദുബായ്: ഷെയ്ഖ് സെയ്ദ് റോഡില്‍ 111 നില കെട്ടിടം നിര്‍മ്മിക്കുമെന്ന് ദുബായിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ മെയ്ഡന്‍ ഗ്രൂപ്പ് അറിയിച്ചു.

അടുത്ത ആറാഴ്ച കൊണ്ട് ഇതിന്റെ പണിപൂര്‍ത്തിയാക്കും. ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ഷെയ്ഖ് സെയ്ദ് റോഡിലുള്ള ഈ 111 നില കെട്ടിടമായിരിക്കും ഏറ്റവും വലുത്-കമ്പനി ചെയര്‍മാന്‍ സയീദ് ഹുമൈദ് അല്‍ ടെയര്‍ അറിയിച്ചു.

റെഡിസണ്‍ റോയല്‍ ഹോട്ടലിന്റെയും ഷെയ്ഖ് സെയ്ദ് റോഡിന്റെയും തൊട്ടടുത്താണ് ഈ കെട്ടിടം. ദുബായില്‍ 200 മീറ്ററിലധികം ഉയരമുള്ള 19 കെട്ടിടങ്ങളാണുള്ളത്. ഇതില്‍ 18 എണ്ണവും ഷെയ്ഖ് സെയ്ദ് റോഡിലാണ്.

160 നിലകളിലായി 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയാണ് മുന്നില്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള റസിഡന്‍ഷ്യല്‍ ടവര്‍ എന്ന റെക്കോഡ് 99 നിലകളുള്ള(413 മീറ്റര്‍) പ്രിന്‍സസ് ടവറിനാണ്.

എമ്മാര്‍ ഗ്രൂപ്പും മറ്റൊരു ബിഗ് പ്രൊജക്ടുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു കിലോമീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടമാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ബുര്‍ജ് ഖലീഫയേക്കാളും ജിദ്ദയില്‍ ഇ്‌പ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന കിങ്ഡം ടവറിനേക്കാളും ഉയരത്തിലായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Dubai’s Meydan Group will launch Meydan Tower, a 111-storey high tower, on Sheikh Zayed Road in the next six weeks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X