കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് 20 ലക്ഷം രൂപവരെ പലിശരഹിത വായ്പ?

  • By Meera Balan
Google Oneindia Malayalam News

KM, Mani
തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഉദാര നിരക്കില്‍ പ്രവാസികള്‍ക്ക് വായ്പ നല്‍കാനാണ് തീരുമാനം. ഗ്രൂപ്പടിസ്ഥാനത്തില്‍ 20 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ്പ നല്‍കുമെന്ന് ധനകാര്യമന്ത്രി കെ എം മാണി പറഞ്ഞു. പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് പഠിയ്ക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം പറഞ്ഞത്.

മാത്രമല്ല കെഎസ്എഫ്ഇ യില്‍ പണം നിക്ഷേപിയ്ക്കുന്ന പ്രവാസികള്‍ക്ക് വേണ്ടിയും കൂടുതല്‍ ഉപകാരപ്രദമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പ്രവാസിയായിരിയ്ക്കുമ്പോള്‍ തുടര്‍ച്ചായായി അഞ്ച് വര്‍ഷം കെഎസ്എഫ്ഇ യില്‍ പണം നിക്ഷേപിച്ചാല്‍ മടങ്ങി വരുമ്പോള്‍ അതിന്റെ ഇരട്ടി തുക വായ്പ കിട്ടും. കൃഷി, വ്യവസായം, മൃഗസംരക്ഷണം എന്നീ ഓരോ വകുപ്പുകളിലും പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരെ നിയമിയ്ക്കും.

നോണ്‍ കേരളൈറ്റ്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (നോര്‍ക്ക) യിലേക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 15,000 അപേക്ഷകള്‍ ലഭിച്ചതായി മന്ത്രി കെസി ജോസഫ് പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിയ്ക്കും അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ നിതാഖത്ത് കേരളത്തെ ബാധിച്ചിട്ടില്ലെന്നും 60,0000കോടിരൂപയാണ് പ്രവാസികളുടെ കേരളത്തിലെ നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.

English summary
A five member cabinet sub-committee Tuesday decided to clear a comprehensive package for Keralites who have returned from abroad and wish to set up their own businesses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X