Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസം ജലത്തിന്‍റെ ഉത്പാദനം കൂട്ടാന്‍ നീക്കം ?

റിയാദ്: സംസം ജലത്തിന്റെ ആവശ്യം വര്‍ദ്ധിയ്ക്കുന്നതിനനുസരിച്ച് വിതരണം കൂട്ടാന്‍ നീക്കം. അബ്ദുള്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവാണ് സംസം വെള്ളത്തിന്റെ ഉത്പാദനം 48,000,000 കാന്‍ ആയി കൂട്ടണമെന്ന് അഭിപ്രായപ്പെടുന്നത്. ഇതിനായി ആയിരം കോടി രൂപയുടെ പദ്ധതിയ്ക്ക് രാജാവ് ഉത്തരവിട്ടു. പദ്ധതിയുടെ നടത്തിപ്പിനായുള്ള പണം സ്വന്തമായിട്ടാണ് രാജാവ് നല്‍കുന്നത്. സൗദി ജലവിഭവ വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Zam Zam , Well

മുസ്ലിങ്ങള്‍ വളരെ പരിശുദ്ധിയോട് കൂടി കാണുന്ന ജലമാണ് സംസം. മക്കയിലെ മസ്ജിദ്- അല്‍-ഹരാമിലെ കിണറ്റില്‍ നിന്നാണ് സംസം ജലം കിട്ടുന്നത്. ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കിണറില്‍ ജലം ഒരിയ്ക്കലും വറ്റാറേയില്ല. മക്കയില്‍ ഹജ്ജിനും ഉംറയ്ക്കും എത്തുന്ന തീര്‍ത്ഥാടകര്‍ ഈ വെള്ളമാണ് കുടിയ്ക്കുന്നത്. പുണ്യ ജലമായതിനാല്‍ തന്നെ അതിന്റെ ആവശ്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിയ്ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ജലത്തിന്റെ ലഭ്യത കൂട്ടാന്‍ രാജാവ് തീരുനമാനിച്ചത്. കിണറില്‍ നിന്നും ജലമെടുക്കുന്നതിനായി ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക വിദ്യ തന്നെ ഉപയോഗിയ്ക്കാനാണ് രാജാവ് പറഞ്ഞിരിയ്ക്കുന്നത്. 200,000 കാന്‍ ജലമാണ് ഇപ്പോള്‍ പ്രതിദിനം ഉത്പാദിപ്പിയ്ക്കുന്നത്. ഇതാണ് 48,000,000 ആയി കൂട്ടാന്‍ രാജാവ് പറയുന്നത്. സംസം ജലത്തിന്റെ സ്വാഭാവിക രുചിയും പരിശുദ്ധിയും നഷ്ടമാകാതെവേണം ഉത്പ്പാദനം കൂട്ടാനെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടന കാലത്താണ് സംസം ജലത്തിന്റെ ആവശ്യം കൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+