കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍;സുമനസ്സുകളുടെ സഹായംതേടി അബ്ദുള്‍സത്താര്‍

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ' എനിയ്ക്കിനി മൂന്ന് മാസം കൂടിയേ ആയുസ്സൂള്ളൂ, ദയവായി എന്നെ നാട്ടിലേക്ക് പോകാന്‍ അനുവദിയ്ക്കൂ ജീവിതം അവസാനിയ്ക്കാന്‍ പോകുന്ന ഒരു കാന്‍സര്‍ രോഗിയുടെ അപേക്ഷയായി ഇതിനെ കാണണം' . അബ്ദുള്‍ സത്താര്‍ മുഹമ്മദ് ബറാക്ക് എന്ന പ്രവാസി ഇന്ത്യക്കാരന്റെ ദയനീയ അവസ്ഥയാണ് ഈ വാക്കുകളില്‍. ഉദാരാശയകാന്‍സര്‍ പിടിപെട്ട് ചികിത്സയിലായ ഇദ്ദേഹത്തിന്റെ വയറില്‍ രണ്ട് ശസ്ത്രകൃയകള്‍ നടത്തുകയും വയര്‍ ഏറെക്കുറെ നീക്കം ചെയ്യുകയും ചെയ്തു. അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ് ഈ ചെന്നൈ സ്വദേശിയ്ക്ക് ഇനി ആയുസ്സ് മൂന്ന് മാസം കൂടിയേ ഉള്ളൂ എന്ന് .

Abu, Dhabi

സാമ്പത്തിക പരാധീനതകള്‍ മൂലം ചികിത്സയ്ക്കും വീട്ടിലേക്ക് അയക്കാനും ഏകദേശം ആറ്‌ലക്ഷത്തിലധികം രൂപ ഇദ്ദേഹം നാല് ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്തിരുന്നു. എന്നാല്‍ ഈ പണം തിരിച്ച് നല്‍കാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ ബാങ്കുകള്‍ ക്രിമിനല്‍കേസ് കൊടുത്തിരിയ്ക്കുകയാണ്. 32 വര്‍ഷത്തെ പ്രവാസ ജീവിതം അബ്ദുള്‍ സത്താറിന് നല്‍കിയ സമ്പാദ്യം കാന്‍സര്‍ മാത്രമാണ്. ഭാര്യയും രണ്ട് പെണ്‍മക്കളും വൃദ്ധമാതാവും അടങ്ങുന് കുടുംബം ഇപ്പോഴും തഞ്ചാവൂരില്‍ വാടക വീട്ടിലാണ് കഴിയുന്നത്. 10 വര്‍ഷം യുഎഇയിലും 22 വര്‍ഷം ബഹറൈനിലുമായിരുന്നു അദ്ദേഹം.

ബിസിനസുകാരനായി ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വെറുമൊരു തൊഴിലാളിയായി മാറുകയായിരുന്നു. രോഗാവസ്ഥയില്‍ സുഹൃത്തുക്കളുടേയും സുമനുസുകളുടേയും സഹായം കൊണ്ട് മാത്രമാണ് അബ്ദുള്‍ സത്താര്‍ ഭക്ഷണം പോലും കഴിയ്ക്കുന്നത്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇദ്ദേഹത്തിന് കഴിയ്ക്കാന്‍ പറ്റുന്നത്. കിടപ്പിലായ അബ്ദുള്‍ സത്താറിന് വേണ്ടി ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതും സുഹൃത്തുക്കളാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി ഭീമമായി തുക ബാങ്കുകളില്‍ കെട്ടിവച്ച് മരണത്തിന് മുന്‍പെങ്കിലും അദ്ദേഹത്തെ നാട്ടിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് സുഹൃത്തുക്കള്‍. ശരീരത്തിന്റെ ഭാരവും ദിനംപ്രതി കുറഞ്ഞ് വരികയാണ്. 84 കിലോഗ്രം ഭാരമുണ്ടായിരുന്ന ഇദ്ദേഹമിപ്പോള്‍ വെറും 44 കിലോഗ്രാം മാത്രമാണുള്ളത്.

എനിയ്ക്ക് ഇനി മൂന്ന് മാസത്തെ ആയുസ്സേ ഉള്ളൂ എന്നെ എങ്ങനെയെങ്കിലും നാട്ടിലെത്തിയ്ക്കൂ എന്ന് അയാള്‍ നിറകണ്ണുകളോടെ ലോകത്തോട് യാചിയ്ക്കുകായാണ്. ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തക ഉമറാണി പദ്മനാഭന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ കൊണ്ട് എത്രയും വേഗം അദ്ദേഹത്തെ നാട്ടിലെത്തിയ്കാനുള്ള ശ്രമത്തിലാണവര്‍. പക്ഷേ അബ്ദുള്‍സത്താറിന്റെ കാര്യം ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടന്നാല്‍ പ്രവസാജീവിതത്തിന് മറ്റൊരു ബലിയാട് കൂടി.മരിയ്ക്കാന്‍ നേരമെങ്കിലും വീട്ടുകാരെ കണ്ട് മരിയ്ക്കണമെന്ന നിറകണ്ണുകളോടെയുള്ള ഈ മനുഷ്യന്‍റെ അപേക്ഷ സുമനസ്സുകള്‍ കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് അബ്ദുള്‍ സത്താറും സുഹൃത്തുക്കളും.

English summary
Doctors have advised Abdul Sattar Mohammed Barak to go back to Chennai, Tamil Nadu, to spend the remainder of his life after the chronically sick cancer patient underwent two major surgeries removing his cancer-infected abdomen, leaving him only to live with fluids for 3,000 calories per day to sustain his life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X