Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊന്ന സൗദിക്ക് വധശിക്ഷ

റിയാദ്: ഭാര്യയെ അതിക്രൂരമായി പീഡിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്ത കുറ്റത്തില്‍ സൗദി പൗരന് വധശിക്ഷ. റമസാന്‍ മാസത്തിനുശേഷം മുസ്ലീം രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.

ഭാര്യയെ മര്‍ദ്ദിക്കുകയും ഇരുമ്പുകമ്പി ചൂടാക്കി പൊള്ളിക്കുകയും ചെയ്തതിനുശേഷം തല അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. ഗുരുതരമായി പരിക്കേറ്റ യുവതി മരണത്തിന് വിട്ടുകൊടുത്ത ഫൗസി അല്‍ ഖൈബരി മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Saudi Arabia

വധശിക്ഷ നടപ്പാക്കിയ വിവരം ആഭ്യന്തരമന്ത്രാലയം സൗദി പ്രസ് ഏജന്‍സിയിലൂടെയാണ് പുറത്തുവിട്ടത്. മദീനയില്‍ വെച്ചാണ് തലവെട്ടിയത്. ഈ വര്‍ഷം ഇതുവരെ സൗദി 58 പേര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയതെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബലാത്സംഗം, കൊലപാതകം, മതനിന്ദ, ആയുധമുപയോഗിച്ചുള്ള കൊള്ള, മയക്കുമരുന്ന് വ്യാപാരം എന്നീ കുറ്റങ്ങളിലാണ് വധശിക്ഷ വിധിക്കാറുള്ളത്. ഇസ്ലാമിക നിയമമായ ശരിയത്ത് വളരെ ശക്തമായി നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് പരസ്യമായാണ് വധശിക്ഷ നടപ്പാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+