കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് മെട്രോയില്‍ കയറാം;വസ്ത്രം ഡീസന്റ് ആകണം

  • By Soorya Chandran
Google Oneindia Malayalam News
Dubai Metro

ദുബായ്: ഇന്ത്യക്കാരനായ വൃദ്ധനെ മുണ്ടുടുത്തതിന്റെ പേരില്‍ ദുബായ് മെട്രോയില്‍ കയറാന്‍ അനുവദിക്കാതിരുന്നത് വിവാദമായി. ഒടുവില്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തന്നെ വിശദീകരണവുമായി രംഗത്തെത്തി.

ദുബായ് മെട്രോയില്‍ ഓരോരുത്തര്‍ക്കും ദേശീയ വസ്ത്രമോ, പ്രാദേശിക വസ്ത്രമോ ധരിച്ച് കയറുന്നതിന് വിലക്കില്ലെന്ന് ആര്‍ടിഎ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് റമദാന്‍ അബ്ദുള്ള വ്യക്തമാക്കി. വസ്ത്രം ശരീരം മറക്കാന്‍ പ്രാപ്തമായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഡീസന്റ് ആയി വസ്ത്രം ധരിക്കണം. അത് പ്രദേശിക വസ്ത്രമോ, ദേശീയ വസ്ത്രമോ ആകട്ടെ. അതൊരു പ്രശ്‌നമേ അല്ല. ആരെയും ഇതിന്റെ പേരില്‍ മെട്രോയില്‍ തടയില്ല. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ളവരേയും സ്വഗതം ചെയ്യുന്ന നഗരമാണ് ദുബായ്- റമദാന്‍ അബ്ദുള്ള പറഞ്ഞു.

മകളെ കാണാന്‍ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയ ആളെയാണ് മുണ്ടുടുത്തിന്റെ പേരില്‍ മെട്രോയില്‍ തടഞ്ഞത്. ഇന്ത്യയിലെ പരമ്പരാഗത വേഷമാണ് മുണ്ടെന്ന് മകള്‍ വ്യക്തമാക്കിയിട്ടും പോലീസുകാര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല എന്നാണ് പരാതി.

എന്നാല്‍ ഇത്തരമൊരു പരാതി ആദ്യമായാണ് ദുബായ് മെട്രോയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും റമദാന്‍ അബ്ദുള്ള പറഞ്ഞു. പരാതി കിട്ടിയാല്‍ ഇത് സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള പരാതി ഫയല്‍ ചെയ്യപ്പെട്ടതായി അറിയില്ലെന്നും രണ്ട് മൂന്ന് ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തതവരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
The Dubai Road Transport Authority says that, there is no restriction on wearing traditional dress in Dubai Metro. But it should be respectable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X