കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്‍റെ വൃക്കയില്‍ 1കിലോഗ്രം ഭാരമുള്ള മുഴ

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഏഷ്യാക്കാരനായ യുവാവിന്റെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തത് ഒരു കിലോഗ്രം ഭാരമുള്ള മുഴ. അബുദാബിയിലെ എന്‍എംസി ആശുപത്രിയില്‍ വച്ചാണ് മൂന്ന് മണിയ്ക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തത്. കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായി 36 വയസ്സുള്ള യുവാവിന്റെ വൃക്കയില്‍ ഈ മുഴ വളരാന്‍ തുടങ്ങിയിട്ട്. എന്നാല്‍ സമീപകാലത്ത് മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത്. മൂത്രത്തിലൂടെ രക്തം പോകാന്‍ തുടങ്ങിയതോടെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.ഇയാള്‍ക്ക് വയറുവേദനയും അനുഭവപ്പെട്ടിരുന്നു.

സാധാരണ ഒരാളുടെ വൃക്കയ്ക്ക് 120 മുതല്‍ 150 ഗ്രം വരെ മാത്രമേ ഭാരം ഉണ്ടാകൂ. എന്നാല്‍ ഇയാളുടെ വൃക്കയ്ക്ക് 900ഗ്രാം ഭാരമുണ്ട്. സ്‌കാനിംഗ് നടത്തിയതില്‍ നിന്നാണ് വലത് വൃക്കയിലാണ് മുഴയെന്ന് കണ്ടെത്തിയത്. യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും വൃക്ക നീക്കം ചെയ്യുകുമായിരുന്നു. വൃക്കയില്‍ പൂര്‍ണമായും മുഴ വ്യാപിച്ചതിനാലാണ് വൃക്ക നീക്കം ചെയ്യേണ്ടി വന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ മായാംഗ് മോഹന്‍ അഗര്‍വാള്‍ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ദിവസം യുവാവ് ആശുപത്രയില്‍ ചെലവഴിച്ചെന്നും ഇപ്പോള്‍ തന്റെ ജോലിയില്‍ തിരികെ പ്രവേശിച്ചിരിയ്ക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇത്രയും വലിയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതെന്ന് ഡോ മായാംഗ് പറഞ്ഞു.

English summary
A kidney with a tumour weighing nearly 1kg — nearly 10 times the weight of the average kidney — was removed from a young Asian man in Dubai recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X