കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കടലില്‍ ഫ്രിഡ്ജും വാഷിംങ്‌മെഷീനും എസിയും പിന്നെ എന്തൊക്കെയാണെന്നറിയാമോ?

Google Oneindia Malayalam News

ദുബായ്: ക്രീക്ക് അടിത്തട്ട് മാലിന്യ വിമുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദുബായ് മുനിസിപ്പാലിറ്റി ദേര ക്രീക്കിലെ കടലില്‍ ശുചീകരണ യജ്ഞം നടത്തിയത്.

കടലിന്റെ അടിത്തട്ട് വ്യത്തിയാക്കി കൂടുതല്‍ വലിയ കപ്പലുകള്‍ക്ക് ക്രീക്കിലേക്ക് പ്രവേശിക്കുവാനുള്ള സൗകര്യം ഒരുക്കുക എന്നതും അധിക്രതര്‍ ലക്ഷ്യമിട്ടിരുന്നു.

img-2718

എന്നാല്‍ കടലിന്റെ അടിത്തട്ടില്‍ എത്തിയ മുങ്ങല്‍ വിദഗ്ധരും മറ്റ് ജോലിക്കാരും കടലിന്നടിയില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ചു.

img-20160223-wa002

എയര്‍കണ്ടീഷനും, ഫ്രിഡ്ജും, ഹീറ്ററും തുടങ്ങി വിലപിടിപ്പുള്ള അനേകം വസ്തുക്കളുടെ വലിയ ശേഖരം. കൂടാതെ ആദ്യ കാലങ്ങളില്‍ തീ പിടിച്ച് കത്തിയമര്‍ന്ന ചരക്ക് കപ്പലുകളുടെ അവശിഷ്ടങ്ങളും വ്യത്തിയാക്കലില്‍ കണ്ടെത്തി. ഏതാണ്ട് 25 ടണ്‍ വസ്തുക്കളാണ് ഇത്തരത്തില്‍ മുങ്ങിയെടുത്തത്.

img-20160223-wa005

കപ്പലുകളിലേക്കും ചെറിയ ബോട്ടുകളിലേക്കും കയറ്റിറക്കുമതി ചെയ്യുന്ന സമയത്ത് കടലിലേക്ക് വീണ വസ്തുക്കളാണ് ഇത്തരത്തില്‍ പാഴ് വസ്തുക്കളായി കണ്ടെത്തിയിരിക്കുന്നതെന്ന് ശുചീകരണത്തിന് നേത്യത്ത്വം കൊടുത്ത ദുബായ് മുനിസിപ്പാലിറ്റി മാലിന്യ നിര്‍മാര്‍ജനവകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ മാജിദ് അല്‍ സെയ്ഫായി വ്യക്തമാക്കി. താമസിയാതെ ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള കനാലുകളിലും ഇത്തരത്തില്‍ ശുചീകരണം യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
25 tonnes of rubbish collected from Dubai Creek
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X