കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസത്തിനിടെ യുഎഇയില്‍ ജീവനൊടുക്കിയത് 37 ഇന്ത്യക്കാര്‍

  • By Meera Balan
Google Oneindia Malayalam News

Suicide
ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം യുഎഇില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 37 പേര്‍ ഇന്ത്യക്കാര്‍. ദുബായില്‍ ആകെ രേഖപ്പെടുത്തിയ 544 മരണത്തില്‍ ഏഴ് ശതമാനം ആത്മഹത്യാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുബായിലും മറ്റ് എമിറേറ്റുകളിലുമായി 37 ഇന്ത്യക്കാര്‍ ജീവനൊടുക്കിയതായി കോണ്‍സുലേറ്റ് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സാമ്പത്തികപ്രശ്‌നങ്ങളാണ് ഭൂരിഭാഗം ആത്മഹത്യയ്ക്കും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2007 മുതല്‍ 700 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കടവും സാമ്പത്തിക ബാധ്യതകളും പലരെയും ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മലയാള സിനിമാ നിര്‍മ്മാതാവ് സന്തോഷ് കുമാറിന്റെ മരണമാണ് പട്ടികയില്‍ ഏറ്റവും ഒടിവിലത്തേത്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രയാസങ്ങളും ഏറ്റവും അധികം ഉണ്ടായ 2008 ലാണ് ആത്മഹത്യകളുടെ എണ്ണം കൂടിയത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കുറവല്ല. 176 ആത്മഹത്യകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.

English summary
37 Indian expatriates commit suicide in UAE in six months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X