മൊബൈല്‍ ചാര്‍ജര്‍ കത്തി തീപ്പടര്‍ന്നു; 391 ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരെ ഒഴിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

മക്ക: ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ താമസിക്കുന്ന ബഹുനിലെ കെട്ടിടത്തിലുണ്ടാ അഗ്നിബാധയെ തുടര്‍ന്ന് 361 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അസീസിയ്യ ജില്ലയിലെ കെട്ടിടത്തില്‍ ഇന്നലെയാണ് സംഭവം. അഗ്നി ബാധയില്‍ ആര്‍ക്കും പരിക്കില്ലെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മൊബൈല്‍ ചാര്‍ജറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള താമസ മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ പോലിസെത്തി തീയണയ്ക്കുകയും സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ 391 ഇന്ത്യന്‍ തീര്‍ഥാടകരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫെന്‍സ് ഫോഴ്‌സ് വക്താവ് കാപ്റ്റന്‍ നായിഫ് അല്‍ ശരീഫ് അറിയിച്ചു. ആസാമില്‍ നിന്നുള്ള തീര്‍ഥാടകരായിരുന്നു കെട്ടിടത്തിലേറെയുമെന്നാണ് വിവരം. പോലിസിന്റെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍.

 fire56-600-1


ഈ സംഭവം ഹജ്ജ് തീര്‍ഥാടനത്തെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് ഹജ്ജ് കാര്യത്തിനായുള്ള ഇന്ത്യന്‍ കോണ്‍സുല്‍ ഷാഹിദ് ആലം പറഞ്ഞു.

English summary
391 Indian pilgrims in Saudi evacuated after fire
Please Wait while comments are loading...