കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; മൃഗങ്ങളെ തല്ലിയാല്‍ 65ലക്ഷം പിഴ

  • By Meera Balan
Google Oneindia Malayalam News

സൗദി: വളര്‍ത്ത് മൃഗങ്ങളോടായാലും അല്ലാത്തവയോടായാലും ക്രൂരത കാട്ടുന്നവര്‍ അല്‍പ്പമൊന്ന് ശ്രദ്ധിയ്ക്കണം. മൃഗങ്ങളെ ഉപദ്രവിച്ചാല്‍ ശിക്ഷിയ്ക്കാന്‍ നിയമമുണ്ട്. സൗദിയാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായ കര്‍ശഷന നിയമം ഒരുക്കുന്നത്. മൃഗങ്ങളെ തുടര്‍ച്ചായായ ഉപദ്രവിയ്ക്കുന്ന ആളില്‍ നിന്നും 65ലക്ഷം രൂപ പിഴ ഈടാക്കാനാണ് സൗദി കാര്‍ഷിക മന്ത്രാലയം തീരുമാനിച്ചത്. 2014 മെയ് മുതല്‍ പിഴ ഈടാക്കും

മൃഗങ്ങളോട് ക്രൂരത കാട്ടുന്നവര്‍ക്കെതിരെയുള്ള നിയമം കഴിഞ്ഞ വര്‍ഷം തന്നെ രാജ്യത്ത് അംഗീകരിയ്ക്കപ്പെട്ടിരുന്നു. ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ എത്രയും വേഗം നിയമം നടപ്പിലാക്കുന്നതിനൊരുങ്ങുകയാണ് അധികൃതര്‍. മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നവരില്‍ നിന്ന് 2014 മെയ് മാസം മുതലാണ് പിഴ ഈടാക്കുന്നത്.

Kids, Pets

വളര്‍ത്തുമൃഗങ്ങളോടും തെരുവ് മൃഗങ്ങളോടും ക്രൂരത കാട്ടിയാല്‍ അത്തരം ആളുകളില്‍ നിന്ന് ആദ്യം എണ്‍പതിനായിരം രൂപയോളം പിഴ ഈടാക്കും. എന്നാല്‍ വീണ്ടും ഇതേ കുറ്റം ഇവര്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാരില്‍ നിന്നും 65ലക്ഷത്തോളം രൂപയാണ് പിഴയായി ഈടാക്കുക.

മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായ മന്ത്രിസഭയില്‍ ഒരു പ്രത്യേക യൂണിറ്റിനോയും ചുമതലപ്പെടുത്തും. കാര്‍ഷികമന്ത്രാലയം വക്താവ് അല്‍ ഷാഹ്രിയാണ് ഇക്കാര്യം സൗദി ദിനപത്രമായ അഷ്‌റാഖ് അല്‍ അവ്‌സാതിനോട് പറഞ്ഞത്.

English summary
65 Lakhs fine for abusing animals in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X