കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: 970,000 വിദ്യാര്‍ഥികള്‍ സ്കൂളിലേയ്ക്ക്

  • By Meera Balan
Google Oneindia Malayalam News
Dubai

ദുബായ്: അവധിക്കാലം കഴിഞ്ഞ് യുഎഇയിലെ സ്‌കൂളുകള്‍ തുറന്നു. 970,000 വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേയ്ക്ക് മടങ്ങി. രാജ്യത്തുടനീളമുള്ള 400 ഓളം സ്‌കൂളുകളാണ് വീണ്ടും വിദ്യാര്‍ഥികളെ സ്വീകരിയ്ക്കാന്‍ ഒരുക്കിയത്. മികച്ച സംവിധാനങ്ങളാണ് ഓരോ സ്‌കൂളുകളിലും ഒരുക്കിയത്.

പാഠാപുസ്തകങ്ങളോടൊപ്പം തന്നെ വിവിധ പൊതു വിദ്യാലയങ്ങള്‍ക്കായി 3,374 എയര്‍കണ്ടീഷണറുകളും വിതരണം ചെയ്തു. മാത്രമല്ല വിദ്യാര്‍ഥികള്‍ റോഡപകടങ്ങളില്‍ പെടുന്നത് തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും ട്രാഫിക് പൊലീസ് ക്യാംപയിനും ആരംഭിചട്ചിട്ടുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് സുരക്ഷിതരായി കുട്ടികളെ എത്താന്‍ പ്രാപ്തരാക്കുകയാണ് ക്യാംപയിനിന്റെ ലക്ഷ്യം.

സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ മാത്രം 140 ട്രാഫിക് പട്രോള്‍ സ്‌റ്റേഷനുകളും തുടങ്ങിയിട്ടുണ്ട്. മാത്രമല്ല സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിയ്ക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
970,000 students back to school in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X