കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016ല്‍ ദുബായിലെത്തിയത് 52 മില്യണ്‍ യാത്രക്കാര്‍!!!

Google Oneindia Malayalam News

ദുബായ്: 2016 ല്‍ ദുബായിലെത്തിയ യാത്രക്കാരുടെ എണ്ണം 52 ബില്യണ്‍. ദുബായ് താമസ കുടിയേറ്റ വിഭാഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കര, നാവിക, വ്യാമ അതിര്‍ത്തികളിലൂടെയാണ് ഇത്രയും ജനങ്ങള്‍ ദുബായിലെത്തിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാഷിദ് അല്‍ മറി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ദുബായ് വിമാനത്താവളം വഴി മാത്രം 46.8 ദശലക്ഷം യാത്രക്കാരാണ് എത്തിയിരിക്കുന്നത്. ഹത്ത അതിര്‍ത്തിയിലുടെ കടന്നു വന്ന യാത്രക്കാരുടെ എണ്ണം 3.7 ദശലക്ഷമാണ്. എമിറേറ്റിലെ തുറമുഖം വഴി വന്നവരുടെ എണ്ണം 9,98,966 ആണെന്നും അല്‍ മറി കൂട്ടിചേര്‍ത്തു.

ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് ഗേറ്റില്‍ യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ് പഞ്ച് ചെയ്തു എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് 550,857 യാത്രക്കാരാണെന്നും വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം ജൂലൈ 3 മുതലാണ് ഇത്തരത്തിലുള്ള സംവിധാനം വകുപ്പ് ഒരുക്കിയത്. ആഗമനവും നിഗമനവും 10 മുതല്‍ 15 സെക്കന്റ്ിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന നടപടിയാണ് സ്മാര്‍ട്ട് ഗേറ്റ്.

img-11871

അതിനിടയില്‍ കഴിഞ്ഞ വര്‍ഷം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഉപഭോക്താകള്‍ക്ക് നല്‍കിയത് 15.744 മില്യണ്‍ സേവനങ്ങളാണ്. പുതിയ താമസ വിസ എടുക്കല്‍, പുതുക്കല്‍, യു എ ഇ പാസ്‌പോര്‍ട്ടുകള്‍ പുതുക്കല്‍ അടക്കമുള്ള നിരവധി സേവനങ്ങളാണ് ഈ കാലയളവില്‍ വകുപ്പ് നല്‍കിയത്. 2016 എയര്‍പോര്‍ട്ടിലുടെ വന്ന 33.283 നിയമലംഘകരെ ഐ സ്‌കാന്‍ വഴി കണ്ടത്തി പിടികൂടാന്‍ വകുപ്പിനു കഴിഞ്ഞു. 2016 ഓഗസ്റ്റില്‍ ദുബായ് ലത്തിഫ ഹോസ്പിറ്റലില്‍ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് തുറന്നിരുന്നു, ഇവിടെ നിന്നും 1,778 സര്‍വീസുകളാണ് നല്‍കിയത് എന്ന് വകുപ്പ് വ്യക്തമാക്കുന്നു.

mg2

പൊതു ജനങ്ങള്‍ അവരുടെ താമസകുടിയേറ്റ സേവനങ്ങള്‍ സ്വയം തന്നെ പൂര്‍ത്തീകരിക്കാന്‍ ദുബായിലെ വിവിധ മാളുകളിലും മറ്റും 20 സെല്‍ഫ് സേവനകിയോസ്‌കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ സ്മാര്‍ട്ട് പദ്ധതികള്‍ പ്രകാരം നടപ്പിലാക്കിയ വിവിധ സംവിധാനങ്ങളും മറ്റും ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്തോഷകരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ അറിയിച്ചു.

English summary
Dubai Residency says about 52 million travellers crossed through Dubai ports during 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X