Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി: ഭിന്നലിംഗക്കാരിയുടെ ദേഹപരിശോധന; വിമാനത്താവളം വിവാദത്തില്‍

അബുദാബി: അബുദാബി വിമാനത്താവളത്തിലെത്തിയ ഭിന്നലിംഗക്കാരിയെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയത് വിവാദമാകുന്നു. ഇന്ത്യക്കാരിയായ അഭിന അഹറിനെയാണ് അബുദാബി വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധനയ്ക്ക് വിധേയയാക്കിയത്. ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ് കൂടിയാണ് അഭിന.

വിമാനത്താവളത്തിലെ വനിതാ ജീവനക്കാര്‍ ദേഹരപരിശോധന നടത്താന്‍ തയ്യാറാവാതിരുന്നതോടെ പുരുഷ ജീവനക്കാര്‍ പരിശോധന നടത്തുകയായിരുന്നു. അഹര്‍ ഭിന്നലിംഗത്തില്‍പ്പെട്ട ആളാണെന്ന് പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യക്തമായതോടെ ജീവനക്കാരുടെ പെരുമാറ്റവും മറ്റ് യാത്രക്കാര്‍ക്ക് മുമ്പില്‍ വച്ച് അനാവശ്യമായി ഉന്നയിച്ച ചോദ്യങ്ങളും അഹറിന്റെ അപമാനമുണ്ടാക്കി. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി വക്താവ് പ്രതികരിച്ചെങ്കിലും സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

uae

കെനിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച അബുദാബി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു വിവാദങ്ങളുടെ തുടക്കം. അഹറിന്റെ ദേഹപരിശോധയ്ക്കിടെ മെറ്റല്‍ ഡിക്ടര്‍ രണ്ട് പ്രാവശ്യം ബീപ് ശബ്ദം പുറപ്പെടുവിച്ചതാണ് വീണ്ടും ദേഹ പരിശോധനയ്ക്ക് വിമാനത്താവള അധികൃതരെ പ്രേരിപ്പിച്ചത്. എന്നാല്‍ താന്‍ ധരിച്ചിട്ടുള്ള ആഭരണങ്ങളാണ് ഇതിനുള്ള കാരണമെന്നാണ് അഹര്‍ നല്‍കുന്ന വിശദീകരണം. സ്ത്രീയാണോ പുരുഷനാണോ എന്നും ചോദ്യങ്ങള്‍ ഉന്നയിച്ചത് തനിയ്ക്ക് അപമാനമുണ്ടാക്കിയെന്നും അഹര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+