സ്ത്രീ വേഷത്തിൽ വന്നു, 11 കാരനെ പീഡിപ്പിച്ചു കൊന്നു, സംഭവം ഇങ്ങനെ.. അഭിഭാഷകന്റെ വെളിപ്പെടുത്തൽ

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: പർദ ധരിച്ച് സ്ത്രീ വേഷത്തിലെത്തി പതിനൊന്നുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ പുനഃരാഭിച്ചു. വാദത്തിനിടെ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. കേസിൽ ആരോപണ വിധേയനായ പാക് പൗരൻ കോടതിയിൽ കുറ്റം നിഷേധിച്ചിട്ടുണ്ട്.

ലൈംഗിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, ഭർത്താവ് ചെയ്തത്... ജനനേന്ദ്രിയത്തിൽ ആസിഡൊഴിച്ചു

ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ കുറ്റാരോപിതായ പാക് പൗരൻ സംഭവസ്ഥലത്ത്  ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ മാസം പ്രതി തന്റെ ജോലിസ്ഥലമായ അബുദാബിയിലെ അതിർത്തി പ്രദേശമായ മുസാഫിയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതി നടത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്നക്രൂര സംഭവമാണെന്നും പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ലൈംഗിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, ഭർത്താവ് ചെയ്തത്...

 ഏറെക്കാലത്തെ തയ്യാറെടുപ്പ്

ഏറെക്കാലത്തെ തയ്യാറെടുപ്പ്

പാക് പൗരൻ കൃത്യം നടത്തിയത് ഏറെ ക്കാലത്തെ തയ്യാറെടുപ്പിനു ശേഷമാണെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതി കൃത്യം നടത്തുന്നതിനും മുൻപ് നാലു മാസത്തോളം കുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു.

ട്ടുകാരുമായി വേഗം അടുത്തു

ട്ടുകാരുമായി വേഗം അടുത്തു

ഇയാൾ വീട്ടുകാരുമായി പെട്ടെന്ന് അടുപ്പത്തിലാവുകയായിരുന്നു. വീട്ടിലെത്തുന്ന സമയത്ത് ഇയാൾ കുട്ടിയോട് വളരെ അടുത്ത പൊരുമാറുകയും ചെയ്തു.

 സ്ത്രീ വേഷത്തിൽ പീഡനം

സ്ത്രീ വേഷത്തിൽ പീഡനം

പ്രാർഥനയ്ക്കായി പിതാവിനോടൊപ്പം പള്ളിയിൽ പോകുന്ന സമയത്താണ് സ്ത്രീ വേഷത്തിൽ ഇയാൾ കുട്ടിയുടെ താമസ്ഥലത്ത് എത്തിയത്. പള്ളിയിൽ നിന്ന് ഒറ്റയ്ക്ക് തിരിച്ചുവന്ന കുട്ടിയെ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ കൂട്ടികൊണ്ടു പേവുകയും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവത്തിനു ശേഷം കുട്ടിയെ വകവരുത്തി

സംഭവത്തിനു ശേഷം കുട്ടിയെ വകവരുത്തി

പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനു ശേഷം കുട്ടിയെ തുണിഉപയോഗിച്ചു കെട്ടിതൂക്കുകയായിരുന്നു. എന്നാൽ പീഡന ശ്രമം ചെറുക്കാൻ കുട്ടി ശ്രമിച്ചുവെങ്കിലും നടന്നില്ല.

 ആദ്യം കുറ്റം സമ്മതിച്ചു പിന്നീട് തള്ളി

ആദ്യം കുറ്റം സമ്മതിച്ചു പിന്നീട് തള്ളി

പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുനനു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം പ്രതി കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ കോടതിയിൽ വാദത്തിനിടെ പ്രതി വീണ്ടം കുറ്റം നിഷേധിക്കുകയായിരുന്നു.

മാനസിക രോഗി

മാനസിക രോഗി

താൻ മാനസിക രോഗിയാണെന്നു കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.

 കുറ്റങ്ങൾ

കുറ്റങ്ങൾ

പ്രതിയ്ക്കെതിരെ പീഡന കുറ്റത്തിനു പുറമേ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം എന്നീ കുറ്റങ്ങളും ചുമർത്തിയിട്ടുണ്ട്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The hearing of a Pakistani man accused of raping and killing his nephew during Ramadan resumed on Tuesday.The accused appeared in court and repeatedly denied raping and murdering 11-year-old Azan Majid Janjua, whose body was found on the rooftop of the building in Abu Dhabi where his family lived.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്