താൻ പർദ ധരിച്ചിട്ടില്ല, കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.... പാക് പൗരന്റെ വെളിപ്പെടുത്തൽ

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: അബുദാബിയിൽ 11 കാരനെ കൊലപ്പെടുത്തിയ കേസിലെ വിധി നവംബർ 27 ന്. അബുദാബി ക്രിമിനൽ കോടതിയാണ് കേസിൽ വിധി പറയുക. എന്നാൽ പാക് പൗരനായ പ്രതി വീണ്ടും കുറ്റം നിഷേധിച്ചിട്ടുണ്ട്. തനിക്കു മേൽ അധികൃതർ കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ കേടതിയിൽ പറഞ്ഞു.

ബിഎസ്എൻഎൽ കണക്ഷൻ റദ്ദായി, പണികിട്ടിയത് പാവം വില്ലേജ് ഓഫീസറിന്റെ തലയ്ക്ക്.... സംഭവം ഇങ്ങനെ

എന്നാൽ പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു തവണ നടന്ന വാദത്തിലും പ്രതി കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. അബുദാബി പോലീസും പബ്ലിക് പ്രോസിക്യൂട്ടറും പ്രതിയെ കുറ്റക്കാരനായി ചിത്രീകരിക്കുകയാണെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.

അശ്ലീലദ്യശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു, മനംനൊന്ത് വിദ്യാർഥി ചെയ്തത്.... സംഭവം ഇങ്ങനെ

പ്രതി കുറ്റം നിഷേധിച്ചു

പ്രതി കുറ്റം നിഷേധിച്ചു

11 കാരനെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്. പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു.

പോലീസ് ചിത്രീകരിച്ച വീഡിയോ

പോലീസ് ചിത്രീകരിച്ച വീഡിയോ

തെളിവായി കോടതിയിൽ സമർപ്പിച്ച വീഡിയോ പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും താൻ ഒരിക്കലും പർദ ധരിച്ചിട്ടില്ലെന്നും തന്നെ നിർബന്ധിച്ച് പർദ ധരിപ്പിച്ചു ചിത്രങ്ങൾ എടുക്കുകയായിരുന്നെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.

കൊലപാതകത്തിൽ പങ്കില്ല

കൊലപാതകത്തിൽ പങ്കില്ല

കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറും സിഐഡിയും ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്നും പ്രതി വീണ്ടും ആവർത്തിക്കുന്നുണ്ട്. കൊലപാതകത്തിൽ തനിക്കൊരു വിധത്തിലുമുള്ള പങ്കില്ലെന്നും ഇയാൾ പറഞ്ഞു.

തെളിവുകൾ പ്രതിക്കെതിരെ

തെളിവുകൾ പ്രതിക്കെതിരെ

പ്രതിയും അഭിഭാഷകനും പ്രോസിക്യൂഷൻരെ വാർത്ത നിഷേധിച്ചിട്ടുണ്ടെങ്കിൽ ഇത് തെളിക്കാനുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ല. എന്നാൽ പ്രോസിക്യൂഷൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു

സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു

സംഭവം നടക്കുമ്പോൾ പാക് പൗരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല. തന്റെ ജോലിയുമായി ബന്ധപ്പെട്ട് അബുദാബിയിലെ അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നു പ്രതിഭാഗം അഭിഭാഷകൻ പറയുന്നുണ്ട്.

ആദ്യം കുറ്റം സമ്മതിച്ചു പിന്നീട് തള്ളി

ആദ്യം കുറ്റം സമ്മതിച്ചു പിന്നീട് തള്ളി

പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുനനു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം പ്രതി കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ കോടതിയിൽ വാദത്തിനിടെ പ്രതി വീണ്ടം ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു.

English summary
A Pakistani man accused of strangling a child to death on the rooftop of their building in Abu Dhabi denied all the charges against him in court on Tuesday. His lawyer, Hassan Al Riyami, argued that his client was at his accommodation in Mussafah at the time of the murder.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്