അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥിനി സ്‌കൂള്‍ബസില്‍ മരിച്ചു;സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് കോടതി ഉത്തരവ്

  • By: Afeef
Subscribe to Oneindia Malayalam

അബുദാബി: മലയാളിയായ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസില്‍ മരണപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കോടതിയും ശരിവെച്ചു. മൂന്നു വര്‍ഷം മുന്‍പാണ് അബുദാബി അല്‍ വുറൂദ് അക്കാദമിയിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിസാഹ അല സ്‌കൂള്‍ ബസില്‍ വെച്ച് മരണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് അല്‍ വുറൂദ് അക്കാദമി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍(അഡെക്ക്) തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ അപ്പീല്‍ കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചു. സ്റ്റേ നല്‍കിയതിനെതിരെ അഡെക്ക് വീണ്ടും അബുദാബി കാസ്സേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. അബുദാബി കാസ്സേഷന്‍ കോടതിയാണ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ശരിവെച്ച് ഉത്തരവിറക്കിയത്.

കണ്ണൂര്‍ സ്വദേശിനി...

കണ്ണൂര്‍ സ്വദേശിനി...

മൂന്നു വര്‍ഷം മുന്‍പാണ് മലയാളി വിദ്യാര്‍ത്ഥിനിയായിരുന്ന നിസാഹ അലയെ സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നസീര്‍ അഹമ്മദിന്റെയും, നബീലയുടെയും മകളായിരുന്നു നിസാഹ അല.

കൈപ്പിഴയല്ലെന്ന് അഡെക്ക്...

കൈപ്പിഴയല്ലെന്ന് അഡെക്ക്...

വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസില്‍ മരിക്കാനിടയായ സംഭവത്തില്‍ കൈപ്പിഴവ് സംഭവിച്ചതല്ലെന്നും, കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായതെന്നുമാണ് അഡെക്ക് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡെക്ക് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സകൂള്‍ അടച്ചുപൂട്ടാനും, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും അഡെക്ക് തീരുമാനമെടുത്തത്.

സ്‌റ്റേ ലഭിച്ചു...

സ്‌റ്റേ ലഭിച്ചു...

സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ അല്‍ വുറൂദ് അക്കാദമി ആദ്യം അബുദാബി അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ട്ടില്‍ കേസ് നല്‍കിയെങ്കിലും, കോടതി അഡെക്ക് തീരുമാനത്തിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. തുടര്‍ന്ന് അപ്പീല്‍ കോടതിയെ സമീപിച്ചാണ് സ്‌കൂള്‍ അധികൃതര്‍ സ്റ്റേ സ്വന്തമാക്കിയത്.

കോടതിയും ശരിവെച്ചു...

കോടതിയും ശരിവെച്ചു...

അപ്പീല്‍ കോടതിയുടെ സ്‌റ്റേയ്‌ക്കെതിരെയാണ് അഡെക്ക് അബുദാബി കാസ്സേഷന്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കാസ്സേഷന്‍ കോടതി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ശരിവെയ്ക്കുകയായിരുന്നു.

English summary
abu dhabi court upheld the decision to close the school.
Please Wait while comments are loading...